വനിതാ ദിനം പ്രഹസനമോ ? സുമംഗല ടീച്ചര്‍ സംസാരിക്കുന്നു

ss

ശാലിനി ടി എസ്

കൊച്ചി 8 മാര്‍ച്ച് (ഹി സ): ലോകമെങ്ങും വനിതാ ദിനം കൊണ്ടാടുന്ന ഈ വേളയില്‍ അതിനു എത്രത്തോളം   പ്രസക്തി ഉണ്ടെന്നു ചിലരെങ്കിലും ആശങ്കപ്പെടുന്നുണ്ട് . കുട്ടികളുടെ കൂട്ടുകാരിയായി മലയാളക്കരയുടെ സ്വന്തം സുമംഗല ടീച്ചര്‍ (ലീലാ നമ്പൂതിരിപ്പാട്) ഹിന്ദുസ്ഥാന്‍ സമാച്ചരിനോട് പങ്കു വച്ച ചില സ്ത്രീ ദിന ചിന്തകള്‍

“വനിതാ ദിനം ആഘോഷിക്കുന്നതിനോട് എനിക്ക് യോജിക്കാനാകില്ല . ശിശു ദിനവും സ്വാതന്ത്ര്യ ദിനവും ഒക്കെ പോലെ ആഘോഷിക്കാന്‍ കുറെ ദിനങ്ങള്‍ അതിലൊന്നായി  വനിതാ ദിനവും … അന്നൊരു ദിവസം സ്വാതന്ത്രം വേണം എന്ന് പറയുകയും കുറെ എന്തെങ്കിലും കാണിക്കുകയും ചെയ്തത് കൊണ്ടായില്ല അത് ഫലവത്താക്കാനാണ് ശ്രമിക്കേണ്ടത് . അതിനു പുരുഷനും  സമൂഹവും ആണ് പരിശ്രമിക്കേണ്ടത് . സ്ത്രീ സ്വാതന്ത്ര്യം നടപ്പില്‍ വരുമെന്ന് തോന്നുന്നില്ല . ഒരു സ്ത്രീക്ക് ഉയരാന്‍ സാധിക്കാത്തത് അവള്‍ക്കു ഉത്തരവാദിത്തം ഇല്ലാത്തതുകൊണ്ടോ, അവള്‍ ശ്രമിക്കാത്തതുകൊണ്ടാനെന്നോ പറയാനാകില്ല”.

വിദ്യാഭ്യാസവും ജീവിത സാഹചര്യങ്ങളും മെച്ചപ്പെടുംപോഴും വഴിയില്‍ ഇറങ്ങാന്‍ അവള്‍ക്കുള്ള ഭയം നാള്‍ക്കു നാള്‍ വര്‍ധിക്കുകയാണ് .

“ പഴയ കാലം കുറെ മെച്ചമാണെന്നു തോന്നുകയാണ് . വിദ്യാഭ്യാസവും ജീവിതസാഹചര്യവും ഇപ്പോള്‍ പെണ്‍കുട്ടികള്‍ക്ക് ഉണ്ടെന്നുള്ളത് സത്യമാണ് . അത് ഒരുക്കി കൊടുക്കുന്നത് സ്വാഗതാര്‍ഹാമാണ് . എന്നാല്‍ അവളോടുള്ള സമൂഹത്തിന്റെയും പുരുഷന്റെയും കാഴ്ചപ്പാടുകള്‍ മാറണം. കുട്ടികള്‍ക്ക് പണ്ടാത്തെതിലും വിഷമമാണ് സഞ്ചരിക്കാന്‍ .. ഒറ്റകായാലും കൂട്ടായാലും അവള്‍ ആക്രമിക്കാ പെടുന്നുണ്ട്”

പുരുഷന്റെ സ്വാര്‍തതണോ സ്ത്രീയുടെ മടിയാനോ അവളെ പിന്നോട്ട് വലിക്കുന്നതു എന്ന ചോദ്യത്തിനു പ്രസക്തിയുണ്ട് . രണ്ടു പക്ഷവും പിടിക്കാനും തര്‍ക്കികാനും എന്നും ആളുണ്ട് .

“ സ്ത്രീക്ക് പുരുഷനോടൊപ്പം എത്താന്‍ സാധിക്കാത്തതാണോ അതോ എത്താന്‍ ശ്രമിക്കാത്തതാണോ എന്നറിയില്ല . അവള്‍ ഒതുങ്ങുകയാണ് …. അതിനു രണ്ടും പക്ഷത്തും സത്യമുണ്ട് … നിഷേധിക്കാനാവില്ല” ടീച്ചര്‍ നിലപാടറിയിച്ചു.

വിവാഹം ചിലര്‍ക്ക് സ്വര്‍ഗത്തിലാണ് ; ചിലര്‍ക്ക് നരകത്തിലും … എന്നാല്‍ അവളുടെ സ്വാതന്ത്ര്യത്തിനു വിലങ്ങു തടി ആകുന്നുണ്ട് വിവാഹമെന്ന് പുതു തലമുറയിലെ കുട്ടികള്‍ പറയുന്നു

“മിക്ക കുട്ടികളുടെയും വിവാഹം കഴിഞ്ഞാല്‍ ഒരു വിലങ്ങു കാലില്‍ വീണ പോലെ ആണ്. എനിക്കറിയുന്ന ചില കുട്ടികള്‍ തന്നെ ഇപ്പോള്‍ വീട്ടില്‍ ഒതുങ്ങി കൂടുകയാണ് . അതില്‍ ഡോക്ടര്‍മാര്‍ വരെ ഉണ്ടെന്നു പറഞ്ഞാല്‍ അതിശയോക്തി ആവില്ല . അതിപ്പോള്‍ ഭര്‍ത്താക്കന്മാര്‍ സമ്മതിക്കാഞ്ഞിട്ടാണോ അതോ കുട്ടികള്‍ സ്വയം ഒതുങ്ങുകയാണോ എന്ന് വേര്‍തിരിച്ചറിയാന്‍ വയ്യ”

”വനിതാ സംഘടനകള്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങളെ പറ്റി ഘോര ഘോരം പ്രസംഗിക്കുമ്പോഴും അവരെ കുറിച്ചോ വനിതാ ദിനത്തെ കുറിച്ചോ അറിയാത്ത കുറെ പേരുണ്ട് .. അവര്‍ക്കാണ് ഇതിന്റെ ആവശ്യവും ഉള്ളത് .”.

“ വലിയ രീതിയില്‍ ജീവിക്കുന്നവര്‍ക്ക് മാത്രമാണ് വനിതാ ദിനവും വനിതാ സംഘടനകളും ഒക്കെ അറിയാവുന്നത് . അതിനിടയില്‍ സങ്കടങ്ങള്‍ മാത്രം ഉള്ള ഒരു വിഭാഗം ഉണ്ട് .. അവര്‍ക്കിടയിലേക്ക് പ്രവര്‍ത്തനം എത്തുന്നില്ല . താല്‍കാലിക ആശ്വാസമാല്ലാതെ ഒരു ശാശ്വത പരിഹാരം നിര്‍ദ്ദേശിക്കാനും ഇട പെടാനും നമുക്കാവുന്നില്ല . അത്തരം ഇടങ്ങളിലെക്കുള്ള സംഘടനകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തണം ..അവര്‍ ജനങ്ങള്‍ക്കിടയിലേക്കു ഇറങ്ങിചെല്ലണം”

”വിവാഹ മോചനം വല്ലാതെ ഏറി വരികയാണ് .. അങ്ങനെ ഒരു സംഭവമേ വേണ്ട എന്ന് കരുതുന്നവരാണ് പുതു തലമുറയിലെ പലരും ..”

“വിദ്യാഭ്യാസത്തിന്റെ വളര്‍ച്ച ഉണ്ട് എന്നാല്‍ മനുഷ്യന്റെ ചിന്തകള്‍ വികലമാവുകയാണ് . സ്നേഹവും കരുതലും കൊടുക്കാനും വാങ്ങാനും കുട്ടികള്‍ പേടിക്കുന്നു .. സമൂഹം അങ്ങനെയാണ് … മനുഷ്യന്റെ സ്വഭാവം മാറ്റാന്‍ ആകുമെന്ന് തോന്നുന്നില്ല. സര്‍ഗാത്മകതയുടെ കുറവാണ് ഇതിനു കാരണം . കൊടുക്കുന്നതും ലഭിക്കുന്നതുമായ സ്വാതന്ത്ര്യം കുട്ടികള്‍ ദുരുപയോഗം ചെയ്യുന്നുമുണ്ട്.. വീട്ടില്‍ നിന്നും ആണ് നല്ല പാഠങ്ങള്‍ ലഭിക്കേണ്ടത് .. ഓരോ വീടും നന്നായാല്‍ സമൂഹം നന്നായി”

വികലമായ ചിന്തകള്‍ക്കും പ്രവര്‍ത്തികള്‍ക്കും ഒരു അറുതി വരുമെന്നും സ്ത്രീയും പുരുഷനും അര്‍ദ്ധ നാരീശ്വരന്മാരായി  ജീവിക്കുമെന്നും നമുക്ക് ആശിക്കാം .. അങ്ങനെയൊരു നാളേ സ്വപ്നം കാണാം ….

 

Add a Comment

Your email address will not be published. Required fields are marked *