അന്തര്‍ദേശീയ വനിതാ ദിനം: വനിതാ കൂട്ടായ്മയുമായി എറണാകുളം ജില്ല ആരോഗ്യ വകുപ്പ്

കൊച്ചി, 8 മാര്‍ച്ച് (ഹിസ): മാര്‍ച്ച് 8 വനിതാ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി ജില്ല മെഡിക്കല്‍ ഓഫീസില്‍ (ആരോഗ്യം) സ്ത്രീ ജീവനക്കാരുടെ ഒരപൂര്‍വ്വ കൂട്ടായ്മ.  ആരോഗ്യ വകുപ്പിന്റെ ജില്ലാതല ഓഫീസ് നേതൃത്വം നല്‍കുന്നത് മുഴുവന്‍ സ്ത്രീകള്‍. ജില്ല മെഡിക്കല്‍ ഓഫീസറുടെ പദവിയില്‍ ഡോ.ഹസീന മുഹമ്മദ് നയിക്കുന്ന ടീമില്‍ എല്ലാവരും സ്ത്രീകള്‍. അഡീഷണല്‍ ഡി.എം.ഒ മാരായി ഡോ.സുഹിതയും, ഡോ.ജയശ്രീയും, ആര്‍.സി.എച്ച് ഓഫീസറായി ഡോ ശാന്തകുമാരിയും, ഡപ്യൂട്ടി ഡി.എം.ഒ ഡോ. ഡാലിയയും, ജൂനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കല്‍ ഓഫീസറായ ഡോ.മീനുവും ഒപ്പമുണ്ട്. മലേറിയ ഓഫീസര്‍, എം.സി.എച്ച് ഓഫീസര്‍, എ.എല്‍.ഒ തസ്തികകളിലും വനിതകള്‍ തന്നെ ആരോഗ്യ വകുപ്പിന് കീഴിലുളള ജില്ലയിലെ ഏറ്റവും വലിയ സര്‍ക്കാര്‍ ആശുപത്രിയായ എറണാകുളം ജനറല്‍ ആശുപത്രിയെ നയിക്കുന്ന ഡോ.പി.ജി.ആനി,ആരോഗ്യകേരളം ജില്ല പ്രോഗ്രാം മാനേജര്‍ തസ്തികയില്‍ പ്രവര്‍ത്തിക്കുന്ന ഡോ.കെ.വി.ബീന എന്നിവരും വനിത പ്രാതിനിധ്യം ഉറപ്പിക്കുന്നു. ജില്ലയിലെ പത്ത് താലൂക്ക് ആശുപത്രികളില്‍ എട്ടിലും വനിതകള്‍ തന്നെ സാരഥികള്‍.

വനിതാ ദിനാചരണത്തോടനുബന്ധിച്ച് ഈ അപൂര്‍വ്വ കൂട്ടായ്മ ഒത്തുചേര്‍്ന്ന് അനുഭവങ്ങള്‍ പങ്കുവെച്ചു. ജില്ല മെഡിക്കല്‍ ഓഫീസിലെ30ഓളം വതു സ്ത്രീ ജീവനക്കാരും കൂട്ടായ്മയില്‍ പങ്കാളികളായി. വരും വര്‍ഷങ്ങളില്‍ കൂട്ടായ്മ കൂടുതല്‍ സജീവമാക്കാനാണ് എല്ലാവരുടെയും തീരുമാനം.

Add a Comment

Your email address will not be published. Required fields are marked *