വയനാട്ടില്‍ വീണ്ടും കാട്ടുതീ
വയനാട്, 18 മാര്‍ച്ച് (ഹി സ): വയനാട്ടില്‍ വീണ്ടും കാട്ടുതീ പടരുന്നു. കഴിഞ്ഞ ദിവസം ഉണ്ടായ കാട്ടുതീ അണയ്ക്കാന്‍ കഴിഞ്ഞിരുന്നില്ലയെന്നും ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ വീണ്ടും തീ പടര്ന്നിരിക്കുന്നതെന്നുമാണ് സൂചന. വയനാട് തോല്പെട്ടിയില് നായ്കട്ടി കോളനിക്ക് സമീപമാണ് തീ പടര്‍ന്നുപിടിച്ചിരിക്കുന്നത്. നാട്ടുകാരും ഫയര്‍ഫോഴ്സും തീ അണയ്ക്കാന്‍ ശ്രമിക്കുന്നുണ്ട്.കഴിഞ്ഞ ദിവസം വയനാട്ടില്‍ ഉണ്ടായ കാട്ടുതീക്ക് പിന്നില്‍ നിഗൂഡത ഉണ്ടെന്നും സംഭവം വിജിലന്‍സ് അന്വേഷിക്കണമെന്നും വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ ആവശ്യപ്പെട്ടിരുന്നു.