വയനാട്ടില്‍ കാട്ടുതീ; വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്
തിരുവനന്തപുരം, 17 മാര്‍ച്ച് (ഹി സ): വയനാട്ടില്‍ കാട്ടുതീ പടര്‍ന്ന സംഭവത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് വനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഉത്തരവിട്ടു. കാട്ടുതീയുടെ പിന്നില്‍ ഗൂഡാലോചന ഉണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. കഴിഞ്ഞ ദിവസമാണ് വയനാട് വന്യജീവി സങ്കേതത്തിലെ വിവിധ വനങ്ങളില്‍ കാട്ടുതീ നാശം വിതച്ചത്. തോല്‍പ്പെട്ടി, മുത്തങ്ങ, ബത്തേരി പ്രദേശങ്ങളില്‍ ഏക്കര്‍ കണക്കിന് വനമാണ് കത്തി നശിച്ചത്. നക്സല്‍ സാന്നിധ്യം സംശയിക്കുന്ന മേഖലയില്‍ നേരത്തെയും ഇത്തരം സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സംഭവത്തെ കുറിച്ച് അഡീഷണല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് യാലകി അന്വേഷിക്കും.
(രാഗി/സുരേഷ്)