തന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചു. വി എസ്

ആലപ്പുഴ മാര്‍ച്ച് 17 (ഹി സ ): പാര്‍ട്ടിയുടെ വിജയ സാധ്യതയെ പറ്റിയുള്ള തന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നു എന്നും മാധ്യമങ്ങള്‍ തന്നോട് കുറച്ചു കൂടി സൌമ്യമായി ഇടപെടണമെന്നും വി എസ് വാര്‍ത്ത‍ സമ്മേളനത്തില്‍ പറഞ്ഞു. ദേശീയ അടിസ്ഥാനത്തില്‍ പാര്‍ട്ടിക്ക് മോശമല്ലാത്ത വിജയം ലഭിക്കുമെന്നും കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ പരാജയം ജനങ്ങള്‍ കണ്ടുകൊണ്ടിരിക്കുകയാണെന്നും വി എസ് പറഞ്ഞു. മത നിരപേക്ഷ കക്ഷികളും, ഇടതു കക്ഷികളും ചേര്‍ന്ന് കൊണ്ടുള്ള സംവിധാനമാണ് ഇനി വേണ്ടെതെന്ന കാര്യം ജനങ്ങള്‍ മനസ്സിലാക്കി കഴിഞ്ഞെന്നും വി എസ് കൂട്ടിച്ചേര്‍ത്തു. ടി പി വധക്കെസ്സില്‍ പാര്‍ട്ടി സ്വീകരിച്ച നിലപാടുകള്‍ ഈ തെരഞ്ഞെടുപ്പില്‍ അനുകൂലമായി വരുമെന്നും അദേഹം പറഞ്ഞു. 1957 ലെ ഇ എം എസ് മന്ത്രി സഭ കാഴ്ചവച്ച പോലെ ശക്തമായ ഭരണം തുടര്‍ന്നും കാഴ്ച വയ്ക്കാന്‍ കഴിയുമെന്നും അദേഹം പറഞ്ഞു.

(സുജില/സുരേഷ്)

Add a Comment

Your email address will not be published. Required fields are marked *