വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള അവസാന തീയതി ഈ മാസം 9 വരെ

തിരുവനന്തപുരം, 5 മാര്‍ച്ച്‌ (ഹി സ): ലോകസഭ തെരഞ്ഞെടുപ്പില്‍, വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള അവസാന തീയതി ഈ മാസം 9 ആണ് എന്ന് സംസ്ഥാനത്തെ മുതിര്‍ന്ന തെരഞ്ഞെടുപ്പ് ഓഫീസര്‍ നളിനി നെറ്റോ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വോട്ടര്‍ പട്ടികയില്‍ പേര് ചെര്‍ക്കാത്തവര്‍ ഒന്‍പതിന് മുന്പായി പേര് ചേര്‍ക്കണമെന്നും അവര്‍ ആവശ്യപെട്ടു. അതിനു ശേഷം കിട്ടുന്ന അപേക്ഷള്‍ തീരുമാനമേടുത്തത്തിനു ശേഷമേ ചേര്‍ക്കൂ എന്നും നളിനി നെറ്റോ വ്യക്തമാക്കി. വോട്ടര്‍ പട്ടികയില്‍ പേര്‍ ഉണ്ടോ എന്നറിയാന്‍ ഓണ്‍ലൈന്‍ സംവിധാനവും, എസ് എം എസ് സംവിധാനവും മുന്‍ വര്‍ഷത്തെ പോലെ ഏര്‍പ്പെടുത്തിയിട്ടുണ്ട് എന്നും നളിനി വ്യക്തമാക്കി. താലൂക്കുകളിലും, വില്ലേജ് ഓഫീസുകളിലും പേര് ഉണ്ടോ എന്ന് നോക്കാനുള്ള സംവിധാനവും ഈര്‍പ്പടക്കിയിട്ടുന്ദ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ അധികം 19.32 ലക്ഷം വോട്ടര്‍മാര്‍ ഇത്തവണ ഉണ്ട്. സ്ത്രീകളാണ് വോട്ടര്‍മാരില്‍ കൂടുതല്‍ 1.23 കോടി സ്ത്രീകളാണ് വോട്ടു ചെയ്യാന്‍ ഒരുങ്ങുന്നത്. ഓരോ പോളിംഗ് ബൂത്തിലും 1650 വോട്ടര്‍മാര്‍ക്ക് വോട്ടു ചെയ്യാന്‍ സൗകര്യമുണ്ടായിരിക്കും എന്നും തെരഞ്ഞെടുപ്പു ഓഫീസര്‍ അറിയിച്ചു.

 

Add a Comment

Your email address will not be published. Required fields are marked *