വിഴിഞ്ഞം തുറമുഖ പദ്ധതി; കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നോട്ടീസ്
ചെന്നൈ, 14 മാര്‍ച്ച് (ഹി സ): വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് പാരിസ്ഥിതിക അനുമതി നല്‍കിയത് റദ്ദാക്കണമെന്നു ആവശ്യപ്പെട് കൊണ്ടുള്ള ഹര്‍ജിയില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ദേശീയ ഹരിത ട്രൈബ്യൂണല്‍ നോട്ടീസയച്ചു. പദ്ധതിക്ക് പരിസ്ഥിതി അനുമതി നല്‍കിയത് ചോദ്യം ചെയ്തുള്ള മൂന്നു ഹര്‍ജികളിലാണ് നടപടി. മലിനീകരണ നിയന്ത്രണ ബോര്‍ഡിനും വിഴിഞ്ഞം സീപോര്‍ട്ട് അതോരിറ്റിക്കും നോട്ടീസ് അയക്കാനും ബെഞ്ച് നിര്‍ദ്ദേശിച്ചിട്ടുണ്ട്.തിരുവനന്തപുരത്തെ സന്നദ്ധ സംഘടന പ്രവര്‍ത്തകരും പൂന്തുറ സ്വദേശികളുമായ ജോസഫ്, ക്രിസ്റ്റഫര്‍, മൈക്കിള്‍ എന്നിവരാണ് ഹര്‍ജി നല്‍കിയത്. പദ്ധതി ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് വഴിവേക്കുമെന്നും, വേണ്ടത്ര പഠനമില്ലാതെയാണ് പദ്ധതിക്ക് പരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കിയതെന്നും ഹര്‍ജിയില്‍ പറയുന്നു. പദ്ധതിയുടെ പാരിസ്ഥിതിക അനുമതി റദ്ദാക്കുന്നതിനൊപ്പം തുറമുഖവുമായി ബന്ധപ്പെട്ട് നടത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തി വയ്ക്കണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം. വലിയ തോതില്‍ കരയിടിച്ചില്‍ ഉള്ള മേഖലയാണ് വിഴിഞ്ഞമെന്നും, തുറമുഖം വരുന്നതോടെ കരയിടിച്ചില്‍ കൂടുമെന്നും തീരദേശ മേഖലയില്‍ ഉള്ളവര്‍ക്ക് ഇവിടം വിട്ടു പോവേണ്ടി വരുമെന്നും ഹര്‍ജിയില്‍ ചൂണ്ടികാട്ടുന്നു