വെനസ്വേലന്‍ പ്രക്ഷോഭം മരണം 25 ആയി
കരാക്കസ് മാര്‍ച്ച് 13 (ഹി സ): വെനസ്വേലയില്‍ പ്രക്ഷോഭകരും സൈനന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് പേര് കൂടി മരിച്ചു. ഇതോടെ വെനസ്വേലന്‍ സര്‍ക്കാരിനെതിരായ പ്രക്ഷോഭത്തില്‍ മരിച്ചവരുടെ എണ്ണം 25 ആയി. പ്രസിടന്റ്റ് നിക്കോളാസ് മടുറോയുടെ അനുകൂലികളും എതിര്‍ക്കുന്നവരും തലസ്ഥാന നഗരിയില്‍ എട്ടു മുട്ടിയതിനെതുടര്ന്നു സൈന്യം വെടി വയ്ക്കുകയായിരുന്നു. സ്റ്റേറ്റ് ഓംബട്സ്മാന് ഒഫിസിലേക്ക് നടത്തിയ മാര്‍ച്ച് നാഷണല്‍ ഗാര്‍ഡ് സേന തടഞ്ഞു. മാര്‍ച്ചില്‍ നിരവധി വിദ്യാര്‍ഥികളും പങ്കെടുത്തു. പെട്രോള്‍ ബോംബുകളും കല്ലുകളും സേനയ്ക്ക് നേരെ വലിച്ചെറിഞ്ഞ വിദ്യാര്‍ഥികളെ പിരിച്ചു വിടാന്‍ സേന കണ്ണീര് വാതകം പ്രയോഗിച്ചു.