യുഎസ് സൈന്യത്തിലെ യുനിഫോം പോളിസിയില്‍ മാറ്റങ്ങള്‍ വരുത്തണമെന്ന്
ദില്ലി, 11 മാര്‍ച്ച് (ഹിസ): സിഖുകാര്‍ക്ക് ആചാരമനുസരിച്ച് താടിയും തലപ്പാവും ധരിക്കാന്‍ കഴിയുന്ന നിലയില്‍ യുഎസ് സൈന്യത്തിലെ യുനിഫോം പോളിസിയില്‍ മാറ്റങ്ങള്‍ വരുത്തണമെന്ന് പാര്‍ലമെന്റംഗങ്ങള്‍ പെന്റഗനോട് ആവശ്യപ്പെട്ടു.
ന്യുയോര്‍ക്ക് ഡെമോക്രാറ്റ് പ്രതിനിധി ജൊസഫ് ക്രോലേയും ന്യു യോര്‍ക്ക് ജേഴ്സി റിപ്പബ്ലിക്കന്‍ അംഗം റോഡ്നി ഫ്രെലിംഗ്ഹ്യുസനും 105 അംഗങ്ങള്‍ ഒപ്പിട്ട ഒരു കത്ത് യുഎസ് ഡിഫന്‍സ് സെക്രട്ടറി ചഘ് ഹെഗലിന് സമര്‍പ്പിച്ചു. “അനുഷ്ടാനങ്ങള്‍ അനുവര്‍ത്തിക്കുന്ന സിഖുകാര്‍ക്ക് നിയമാനുസ്രതം അത് ചെയ്യാനുള്ള അനുവാദം നല്‍കേണ്ട സമയമായി’’ എന്ന് കരുതുന്നതായി കത്തില്‍ പറയുന്നു.പെണ്ടഗോന് ആരാഴ്ച്ചക്ക് മുന്‍പ് ഡ്രസ്സ് കോഡില്‍ അയവ് വരുത്തി പോളിസി മാറ്റം സ്വീകര്ചിരുന്നു.