യുക്രൈനില്‍ നിന്നും വേര്‍പെട്ടതായി കൃമിയ
കൃമിയ, 17 മാര്‍ച്ച് (ഹി സ): യുക്രൈനില്‍ നിന്നും സ്വതന്ത്രമായി എന്ന് പ്രഖ്യാപിച്ചു കൊണ്ട് ക്രിമിയന്‍ പാര്‍ലമെന്റ്. റഷ്യന്‍ റിപ്പബ്ലിക്കിന്റെ ഭാഗമാകും എന്നും കൃമിയ പ്രഖ്യാപിച്ചു. ക്രിമിയയിലെ യുക്രൈന് സൈനിക യൂണിറ്റുകള്‍ പിരിച്ചു വിടും. ഇന്നലെ നടന്ന ഹിതപരിശോധനയില്‍ റഷ്യയുടെ ഭാഗമാകാന്‍ 95.5 ശതമാനത്തോളം അനുകൂലമായി വോട്ടു ചെയ്തിരുന്നു. ഇതേതുടര്‍ന്നാണ് കൃമിയ സ്വതന്ത്രമായി എന്ന് പ്രഖ്യാപിച്ചു കൊണ്ട് പാര്‍ലമെന്റ് രംഗത്ത് വന്നിരിക്കുന്നത്. എന്നാല്‍ ക്രിമിയയുടെ ഹിത പരിശോധന ഫലം അംഗീകരിക്കാന്‍ ആവില്ല എന്ന് പറഞ്ഞു അമേരിക്കന്‍ പ്രസിഡണ്ട് ബരാക് ഒബാമ രംഗത്ത് വന്നിരുന്നു. യൂറോപ്യന്‍ സഖ്യകക്ഷികളുമായി ചേര്‍ന്ന് റഷ്യക്കെതിരെ ഉപരോധ നടപടികള്‍ ഏര്‍പ്പെടുത്തുമെന്നും ഒബാമ പറഞ്ഞിരുന്നു.
(രാഗി/സുരേഷ്)