തമിഴ്നാട്ടില്‍ സിപിഐ ഒമ്പതു സീറ്റില്‍ ഒറ്റയ്ക്കു മത്സരിക്കും
ചെന്നൈ 15 മാര്‍ച്ച് (ഹി സ): അണ്ണാ ഡി എം കെയുമായി തെറ്റി പിരിഞ്ഞ ശേഷം ഒറ്റയ്ക്ക് മത്സരിക്കാന്‍ ഇടതു പക്ഷം ഏപ്രില്‍ 24 നു നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒമ്പതു സീറ്റില്‍ സിപിഐ ഒറ്റയ്ക്കു മത്സരിക്കും. തെങ്കാശി, നാഗപട്ടിണം, പുതുച്ചേരി, തിരുപ്പൂര്‍, ശിവഗംഗ, ധര്‍മപുരി, കൂഡല്ലൂര്‍, തിരുവള്ളൂര്‍, തൂത്തുക്കുടി മണ്ഡലത്തില്‍നിന്നാണ് സിപിഐ സ്ഥാനാര്‍ഥികള്‍ ജനവിധി തേടുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ഡി. പാണ്ഡ്യന് പറഞ്ഞു. അതേസമയം കോയമ്പത്തൂര്‍, മധുര, കന്യാകുമാരി, ചെന്നൈ നോര്‍ത്ത്, ദിന്ഡുകല്, ത്രിച്ചി,വിരുദുനഗര്‍, വില്ലുപുരം, തഞ്ചാവൂര്‍ മണ്ഡലങ്ങളിലാണ് സിപിഎം സ്ഥാനാര്‍ഥികള്‍ മത്സരിക്കുകയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി ജി. രാമകൃഷ്ണന് പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എഐഎഡിഎംകെ സംഖ്യത്തില്‍ മത്സരിച്ച സിപിഎം അടക്കമുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളെ ഇത്തവണ സംഖ്യത്തില്‍ ഉള്‍പ്പെടുത്താന്‍ എഐഎഡിഎംകെ നേതാവും തമിഴ്നാട് മുഖ്യമന്ത്രിയുമായ ജയലളിത തയ്യാറായിരുന്നില്ല .