Deputation Appointment in Kerala Farmers Welfare Board

കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിലവിലുള്ള വെല്‍ഫയര്‍ ഫണ്ട് ഓഫീസര്‍ – 18740-33680 (ഇടുക്കി – 1, മലപ്പുറം – 1, കോട്ടയം – 1, വയനാട് -1), യു.ഡി.ക്ലാര്‍ക്ക് (തൃശൂര്‍ – 1), എല്‍.ഡി.ക്ലാര്‍ക്ക് (പത്തനംതിട്ട – 1, ആലപ്പുഴ – 1, എറണാകുളം – 1, തൃശൂര്‍ – 3, മലപ്പുറം – 1, വയനാട് – 1, കണ്ണൂര്‍ – 1, കാസര്‍ഗോഡ് -1) തസ്തികകളില്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനം നടത്തുന്നതിന് സര്‍ക്കാര്‍ സര്‍വീസിലെ സമാന ശമ്പള സ്‌കെയിലിലുള്ള തസ്തികകളില്‍ ജോലി ചെയ്യുന്നവരും കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവരുമായ ഉദ്യോഗസ്ഥരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ചീഫ് എക്‌സിക്യൂട്ടീവ്, കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, എസ്.എന്‍.പാര്‍ക്ക്, പൂത്തോള്‍ പി.ഒ., തൃശൂര്‍ – 4 എന്ന വിലാസത്തില്‍ 20 ദിവസത്തിനുള്ളില്‍ സമര്‍പ്പിക്കണം. ഫോണ്‍ 0487 2386871.