സുബ്രതോ റോയിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി

ദില്ലി 13 മാര്‍ച്ച് (ഹി സ): സഹാറ മേധാവി സുബ്രതോ റോയിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി.. നിക്ഷേപകര്‍ക്ക് പണം തിരിച്ചു നല്കുന്നത് വരെ അദ്ദേഹം ജഡീഷ്യല്‍ കസ്റ്റടിയില്‍ തുടരണം എന്നും സുപ്രീം കോടതി വിധിച്ചു . സുപ്രീം കോടതിയുടെ ഈ വിധിയെ ചോദ്യം ചെയ്തു ഹേബിയസ് കോര്‍പസ് വഴി പുറത്തിറങ്ങാന്‍ ഇന്നലെ റോയ് അപ്പീല്‍ നല്‍കിയിരുന്നു. നിക്ഷേപകര്‍ക്ക് അദ്ദേഹം 20000 കോടി രൂപയിലധികം പണമാണ് റോയ് മടക്കി നല്‍കാനുള്ളത് . സംഭവവുമായി ബന്ധപ്പെട്ടു അദ്ദേഹം തിഹാര്‍ ജയിലില്‍ കഴിയുകയാണ് . ജസ്റ്റിസ് കെ എസ് രാധാകൃഷ്ണന്‍ , ജസ്റ്റിസ് ഖേഖര്‍ എന്നിവരുടെ ബെഞ്ചാണ് ജാമ്യാപേക്ഷ തള്ളിയത് .

Add a Comment

Your email address will not be published. Required fields are marked *