തിരുവനന്തപുരം 8 മാര്‍ച്ച്: ഈവര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച് 10 തിങ്കളാഴ്ച മുതല്‍ 22 ശനിയാഴ്ച വരെയുളള ദിവസങ്ങളില്‍ നടത്തും. വെളളിയാഴ്ചകളില്‍ പരീക്ഷയില്ല. ശനിയാഴ്ചകളില്‍ പരീക്ഷ ഉണ്ട്. 22നു െ്രെപവറ്റ് പരീക്ഷാര്‍ത്ഥികളുടെ ഐ.ടി പരീക്ഷ (പഴയ സ്ക്കീം) മാത്രമാണുളളത്. സ്ക്കൂള് ഗോയിങ്ങ് വിഭാഗത്തില്‍ ഐ.ടിയ്ക്ക് എഴുത്തു പരീക്ഷയില്ല. ഐ.ടി തിയറി പരീക്ഷ പ്രാക്ടിക്കല്‍ പരീക്ഷയോടൊപ്പം കമ്പ്യൂട്ടര്‍ ഉപയോഗിച്ച് 19/02/2014 മുതല്‍ 26/02/2014 വരെയുളള തീയതികളില്‍ നടത്തി.
ആകെ 2815 സെന്ററുകളാണ് ഇത്തവണയുള്ളത്. കഴിഞ്ഞവര്‍ഷം 2800 ആയിരുന്നു പരീക്ഷാ സെന്ററുകളുടെ എണ്ണം. ആകെ പരീക്ഷയ്ക്കിരിക്കുന്ന കുട്ടികളില്‍ 2,36,351 ആണ്‍കുട്ടികളും 2,27,959 പേര് പെണ്‍കുട്ടികളുമാണ്. എസ്.സി വിഭാഗത്തില്‍ നിന്നും 49,066 പേരും എസ്.ടി വിഭാഗത്തില്‍ നിന്നും 7,245 പേരും ഉള്‍പ്പെടുന്നു. ഈ വര്‍ഷം 3,42,614 കുട്ടികള്‍ മലയാളം മീഡിയത്തിലും 1,16,068 കുട്ടികള്‍ ഇംഗ്ലീഷ് മീഡിയത്തിലും, 2,302 കുട്ടികള്‍ തമിഴ് മീഡിയത്തിലും 3,326 കുട്ടികള്‍ കന്നട മീഡിയത്തിലുമാണ് എസ്.എസ്.എല്‍.സി പരീക്ഷ എഴുതുന്നത്. ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷയ്ക്കിരിക്കുന്ന സ്കൂളുകള്തിരുവനന്തപുരം പട്ടം സെന്റ് മേരീസ് ഹൈസ്ക്കൂളാണ്, 1721 എണ്ണം. ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷയ്ക്കിരിക്കുന്ന വിദ്യാഭ്യാസ ജില്ല തിരൂര്‍, 36020. ഏറ്റവും കുറവ് കുട്ടികള്‍ പരീക്ഷയ്ക്കിരിക്കുന്ന വിദ്യാഭ്യാസ ജില്ല, കുട്ടനാട് 2438. ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷയ്ക്കിരിക്കുന്ന റവന്യൂ ജില്ലയായ മലപ്പുറം, 77296 വിദ്യാര്‍ഥികള്‍. ഏറ്റവും കുറവ് കുട്ടികള്‍ പരീക്ഷയ്ക്കിരിക്കുന്ന റവന്യൂ ജില്ല ഇടുക്കി, 13708 വിദ്യാര്‍ഥികള്‍.
ഈ വര്‍ഷവും രണ്ടു സിലബസിലാണ് പരീക്ഷ നടത്തപ്പെടുന്നത്. 2011 വരെയുളള വര്‍ഷങ്ങളില്‍ ആദ്യമായി പരീക്ഷയെഴുതിയ, െ്രെപവറ്റ് പരീക്ഷാര്‍ത്ഥികള്‍ക്ക് (ജഇഛ) പഴയ സിലബസിലും, മറ്റുളളവര്‍ക്ക് പുതിയ സിലബസിലുമാണ് പരീക്ഷ നടത്തുന്നത്. സംസ്ഥാനത്ത് ഏകദേശം 25,000 അദ്ധ്യാപകരെയാണ് ഇന്വിജിലേഷന് ഡ്യൂട്ടിക്കായി ഓരോ ദിവസവും പരീക്ഷാ ഹാളുകളില്‍ നിയോഗിക്കുന്നത്. ചോദ്യപേപ്പര്‍ രണ്ടുഘട്ടമായി ഫെബ്രുവരി 24 മുതല്‍ മാര്‍ച്ച് 01 വരെയുളള തീയതികളില്‍ അതാതു ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലെ സ്റ്റോറിങ്ങ് സെന്ററുകളില്‍ എത്തിച്ചിരുന്നു.തങ്ങളുടെ സ്കൂളുകളില്‍ ഓരോ ദിവസവും ആവശ്യമുളള ചോദ്യപേപ്പറുകള്‍ ബന്ധപ്പെട്ട ചീഫ് സൂപ്രണ്ടും ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടും മാര്‍ച്ച് 4,5,6 തീയതികളിലായി അതാതു ജില്ലാ വിദ്യാഭ്യാസ ഓഫീസുകളില്‍ വച്ച് തരംതിരിച്ച് കെട്ടുകളാക്കി കേരളത്തിലെ 176 ദേശസാല്‍കൃത ബാങ്കുകളിലും 321 ട്രഷറികളിലുമായി സൂക്ഷിച്ചിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷങ്ങളിലേതു പോലെ പരീക്ഷാ ദിവസം രാവിലെ ഇവ അതാത് പരീക്ഷാസെന്ററുകളിലെത്തിക്കുന്നതാണ്. ഗള്‍ഫ് മേഖലയിലെ ചോദ്യ പേപ്പറുകള്‍ അതാതു രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസി/ കോണ്സലേറ്റുകളിലെ സ്ട്രോങ്ങ് റൂമുകളിലാണ് സൂക്ഷിച്ചിരിക്കുന്നത്.
ലക്ഷദ്വീപിലെ ബന്ധപ്പെട്ട പോലീസ്സ്റ്റേഷനുകളിലെ സ്ട്രോങ്ങ് റൂമുകളിലാണ് അവിടെയുളള പരീക്ഷാ സെന്ററുകളിലെ ചോദ്യപേപ്പറുകള്‍ സൂക്ഷിയ്ക്കുന്നത്. ഓരോ ചോദ്യപേപ്പര്‍ പായ്ക്കറ്റും അതാതു പരീക്ഷാമുറികളില്‍ പരീക്ഷാര്‍ത്ഥികളുടെ മുമ്പില്‍ വച്ചാണ് പൊട്ടിക്കുന്നത്. പൊട്ടിക്കുന്നതിനു മുമ്പായി ആ മുറിയിലെ ഇന്‍വിജിലേറ്ററും രണ്ടു കുട്ടികളും പായ്ക്കറ്റ് പൊട്ടിയിട്ടില്ലായെന്ന് പരിശോധിക്കേണ്ടതാണ്. മെയിന്‍ ഷീറ്റലും അഡീഷണല്‍ ഷീറ്റുകളിലും പരീക്ഷാര്‍ത്ഥികള്‍ രജിസ്റ്റര്‍ നമ്പര്‍ എഴുതേണ്ടതാണ്. പരീക്ഷാ സമയത്തെ മൂന്നാമത്തെ ബെല്‍ ലോംഗ് ബെല്‍ ആണ്. പരീക്ഷയെഴുതി തുടങ്ങേണ്ടതാണെന്നുളള നിര്‍ദ്ദേശം അപ്പോള്‍ ഇന്‍വിജിലേറ്റര്‍മാര്‍ ഹാളില്‍ നല്‍കുന്നതാണ്. അപ്പോഴാണ് പരീക്ഷാര്‍ത്ഥികള്‍ പരീക്ഷയെഴുതി തുടങ്ങേണ്ടത്. അവസാനത്തെ ലോംഗ് ബെല്‍ വരെ കുട്ടികള്‍ക്ക് ഉത്തരമെഴുതാന്‍ അനുവാദമുണ്ട്. സവിശേഷ സഹായം ആവശ്യമുളള കുട്ടികള്‍ക്ക് കഴിഞ്ഞ വര്‍ഷത്തേതുപോലെ പരീക്ഷാ സഹായികളെ വയ്ക്കുന്നതിന് അനുവാദവും ഉത്തരക്കടലാസ് മൂല്യനിര്‍ണ്ണയത്തിലെ സഹായങ്ങളും ഈ വര്‍ഷവും നല്‍കും.
ഉത്തരക്കടലാസ് മൂല്യനിര്‍ണ്ണയം ഈ വര്‍ഷവും സംസ്ഥാനമൊട്ടാകെയുളള 54 കേന്ദ്രീകൃത മൂല്യനിര്‍ണ്ണയ ക്യാമ്പുകളിലായാണ് നടത്തുന്നത്. ഇവയെ നാലു സോണുകളായി തിരിച്ചിട്ടുണ്ട്. ഇംഗ്ലീഷ്, സോഷ്യല്‍ സയന്‍സ്, കണക്ക്, ബയോളജി എന്നീ വിഷയങ്ങള്‍ക്ക് ഓരോ സോണിലും രണ്ടു ക്യാമ്പുകള്‍ വീതം സജ്ജീകരിച്ചിട്ടുണ്ട്. മറ്റു വിഷയങ്ങള്‍ക്ക് ഓരോ ക്യാമ്പ് വീതമാണുളളത്. അറബി, ഉര്‍ദു, സംസ്കൃതം ഭാഷാ വിഷയങ്ങള്‍ക്കും കഴിഞ്ഞ വര്‍ഷങ്ങളിലേതുപോലെ രണ്ടു പ്രത്യേക ക്യാമ്പുകള്‍ ക്രമീകരിച്ചിട്ടുണ്ട്. തമിഴ് പേപ്പറുകള്‍ക്കും രണ്ട് സോണില്‍ മൂല്യനിര്‍ണ്ണയ ക്യാമ്പുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. എസ്.എസ്.എല്‍.സി പരീക്ഷയുടെ ഉത്തരക്കടലാസ്സുകളുടെ മൂല്യനിര്‍ണ്ണയം മാര്‍ച്ച് 29 ശനിയാഴ്ച മുതല്‍ ഏപ്രില്‍ 12 ശനിയാഴ്ച വരെയായാണ് നടത്തപ്പെടുന്നത്. ഏകദേശം 12,000 അദ്ധ്യാപകരെ ഉത്തരക്കടലാസ് മൂല്യനിര്‍ണ്ണയത്തിനായി വിവിധ ക്യാമ്പുകളിലായി നിയോഗിക്കുന്നുണ്ട്. പരീക്ഷാ ദൈര്‍ഘ്യം, ഒരു ദിവസം മൂല്യനിര്‍ണ്ണയം നടത്തേണ്ട ഉത്തരക്കടലാസ്സുകളുടെ എണ്ണം, പ്രതിഫലം എന്നിവ ചുവടെ ചേര്‍ക്കുന്ന നിരക്കിലാണ്.