എസ്എസ്എല്‍സി: മലയാളം വിഷമിപ്പിച്ചില്ലെന്നു വിദ്യാര്‍ഥികള്‍
തിരുവനന്തപുരം 10 മാര്‍ച്ച് (ഹിസ): വേനല്‍ച്ചൂടിനെയും തെരഞ്ഞെടുപ്പു ചൂടിനെയും വെല്ലുന്ന പരീക്ഷാച്ചൂടിനെ മറികടന്ന് കൗമാര കേരളം. ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷയുടെ ആദ്യവിഷയമായ മലയാളം ഒന്നാം പേപ്പര്‍ എളുപ്പമായതിന്റെ ആഹഌദത്തിലാണ് ആദ്യദിവസം വിദ്യാര്‍ഥികള്‍. എസ്എസ്എല്‍സി പരീക്ഷ 22ന് അവസാനിക്കും.
കേരളം, ലക്ഷദ്വീപ്, ഗള്‍ഫ് മേഖലകളിലായി 4,64,310 വിദ്യാര്‍ഥികളാണ് ഈ വര്‍ഷം പത്താം കഌസ് പരീക്ഷയ്ക്കിരിക്കുന്നത്. ഗള്‍ഫ് മേഖലയിലെ എട്ടും ലക്ഷദ്വീപിലെ ഒന്‍പതും പരീക്ഷാ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ 2,815 സെന്ററുകളാണുള്ളത്. ആകെ വിദ്യാര്‍ഥികളില്‍ 2,36,351 പേര് ആണ്‍കുട്ടികളും 2,27,959 പേര് പെണ്‍കുട്ടികളുമാണ്. എസ്സി വിഭാഗത്തില്‍ നിന്നും 49,066 എസ്ടി വിഭാഗത്തില്‍ നിന്നും 7,245 പേരും പരീക്ഷയ്ക്കിരിക്കുന്നു. ഈ വര്‍ഷം 3,42,614 കുട്ടികള്‍ മലയാളം മീഡിയത്തിലും 1,16,068 കുട്ടികള്‍ ഇംഗഌഷ് മീഡിയത്തിലും, 2,302 കുട്ടികള്‍ തമിഴ് മീഡിയത്തിലും 3,326 വിദ്യാര്‍ഥികള്‍ കന്നട മീഡിയത്തിലുമാണു പരീക്ഷ എഴുതുന്നത്. ഗള്‍ഫ് മേഖലയിലെ എട്ടു സെന്ററുകളിലായി 416 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതുമ്പോള്‍ ലക്ഷദ്വീപില്‍ ഒന്‍പതു സെന്ററുകളിലായി 824 വിദ്യാര്‍ഥികളാണ് പരീക്ഷയ്ക്കിരിക്കുന്നത്. ലക്ഷദ്വീപില്‍ കഴിഞ്ഞ വര്‍ഷം 1048 വിദ്യാര്‍ഥികളാണു പരീക്ഷയ്ക്കിരിക്കുന്നത്.
ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷയ്ക്കിരിക്കുന്നതു തിരുവനന്തപുരം പട്ടം സെന്റ് മേരീസ് ഹൈസ്കൂളിലാണ്. 1,721 വിദ്യാര്‍ഥികളാണ് ഇവിടെ പരീക്ഷയ്ക്കിരിക്കുന്നത്. തൊട്ടു പിന്നാലെ പികെഎം എം എച്ച്എസ് എടരിക്കോട്, തിരൂര്‍ (1607), രാജീവ് ഗാന്ധി മെമ്മോറിയല്‍ എച്ച്എസ് മൊകേരി (1088) എന്നീ സ്കൂളുകളാണ്. ഈ വര്‍ഷവും രണ്ടു സിലബസിലാണ് പരീക്ഷ നടത്തുന്നത്. 2011 വരെയുളള വര്‍ഷങ്ങളില്‍ ആദ്യമായി പരീക്ഷയെഴുതിയ, െ്രെപവറ്റ് പരീക്ഷാര്‍ഥികള്‍ക്ക് പഴയ സിലബസിലും മറ്റുളളവര്‍ക്കു പുതിയ സിലബസിലുമാണു പരീക്ഷ. വെളളിയാഴ്ചകളില്‍ പരീക്ഷയില്ല. ശനിയാഴ്ചകളില്‍ പരീക്ഷ ഉണ്ട്. 22ാം തീയതി ശനിയാഴ്ച െ്രെപവറ്റ് പരീക്ഷാര്‍ഥികളുടെ ഐടി പരീക്ഷ (പഴയ സ്കീം) മാത്രമാണുളളത്. സ്കൂള്‍ ഗോയിംഗ് വിഭാഗത്തില്‍ ഐടിക്ക് എഴുത്തു പരീക്ഷയില്ല. ഐടി തിയറി പരീക്ഷ പ്രാക്ടിക്കല്‍ പരീക്ഷയോടൊപ്പം കംപ്യൂട്ടര്‍ ഉപയോഗിച്ചു നടത്തിക്കഴിഞ്ഞു.