സിറിയന്‍ കലാപം അഞ്ചര ദശലക്ഷം കുട്ടികളെ ബാധിച്ചു : യുഎന്‍

download

ബെയ്‌റൂട്ട്‌: 12 മാര്‍ച്ച് (ഹി സ):  സിറിയയില്‍ നാലുവര്‍ഷമായി തുടരുന്ന ആഭ്യന്തരകലാപം ഇതുവരെ അഞ്ചര മില്യണ്‍ കുട്ടികളെ ബാധിച്ചതായി യുഎന്‍. ദുരിതബാധിതരായ കുട്ടികളുടെ എണ്ണത്തില്‍ 2013-ല്‍ ഇരട്ടിയിലധികം വര്‍ധനവുണ്‌ടായതായി യുഎന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്തെ പകുതിയിലധികം കുട്ടികളുടെയും ആരോഗ്യ, വിദ്യാഭ്യാസ, മാനസികരംഗങ്ങളില്‍ കനത്ത തിരിച്ചടിയാണ്‌ കലാപം സൃഷ്‌ടിചത.

രോഗവും പോഷകാഹാരക്കുറവും കുട്ടികളുടെ വളര്‍ച്ചയെ ബാധിച്ചു . വിദ്യാഭ്യാസ മേഖലയില്‍ അപര്യാപ്തതകള്‍ ഉണ്ടായി . രക്തചോരിചിലുകള്‍ കുട്ടികളുടെ മാനസിക നിലയെ ബാധിച്ചു .  കുട്ടികള്‍ക്ക്‌ ലോകത്തില്‍ ഏറ്റവും അപകടകരമായ സ്ഥലമായി സിറിയ മാറിയിരിക്കുന്നുവെന്നും യുനിസെഫ്‌ പറയുന്നു. ആയിരക്കണക്കിന്‌ കുട്ടികള്‍ക്ക്‌ ജീവന്‍ നഷ്‌ടമായി. അത്രയും തന്നെ കുട്ടികള്‍ക്ക് അംഗ വൈകല്യം സംഭവിച്ചു . . സിറിയന്‍ പ്രക്ഷോഭത്തില്‍ ആകെ പതിനായിരത്തോളം കുട്ടികള്‍ ഇതുവരെ കൊല്ലപ്പെട്ടിട്ടുണെ്‌ടന്നാണ്‌ യുനിസെഫിന്റെ കണക്ക്‌.

Add a Comment

Your email address will not be published. Required fields are marked *