കപ്പല്‍ നിര്‍മാണശാലയിലെ പൊട്ടിത്തെറിയില്‍ ഒരാള്‍ മരിച്ചു

വിശാഖപട്ടണം, 9 മാര്‍ച്ച് (ഹിസ):ഈസ്റ്റേണ്‍ നേവല്‍ കമാന്‍ഡിലെ കപ്പല്‍ നിര്‍മാണശാലയിലുണ്ടായഅപകടത്തില്‍ ഒരാള്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. എല്‍ ആന്റ്ടിക്കുവേണ്ടി കരാര്‍ ജോലി ചെയ്യുന്ന അമര്‍ ആണ് മരിച്ചത്. വിഷ്ണു,അംജദ്ഖാന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ശനിയാഴ്ച വൈകീട്ട്2.30നാണ്അപകടമുണ്ടായത്. ആണവ സംവിധനാനം സ്ഥാപിച്ചിട്ടുള്ള കെട്ടിടത്തിലെ പൈപ്പ്ലൈനില്‍ ഹൈഡ്രോളിക് മര്‍ദ്ദം പരിശോധിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.ആണവ നിലയവുമായി ബന്ധിപ്പിച്ചിട്ടുള്ള പ്രധാന പൈപ്പ് ലൈന്‍പൊട്ടിത്തെറിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
ഇന്ത്യയുടെ പ്രധാന ആണവഅന്തര്‍വാഹിനിയായ ഐഎന്‍എസ് അരിഹന്ത് ഇവിടെയാണ് നിര്‍മിച്ചത്. മറ്റ് രണ്ട്അന്തര്‍വാഹിനികളുടെ നിര്‍മാണം പുരോഗമിക്കുകയാണ്. ഡിആര്‍ഡിഒഅന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

Add a Comment

Your email address will not be published. Required fields are marked *