ഷീല ദീക്ഷിത് ചുമതലയേറ്റു

തിരുവനന്തപുരം 11 മാര്‍ച്ച് (ഹി സ): ദില്ലി മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കൊണ്ഗ്രെസ് നേതാവുമായ ഷീലാ ദീക്ഷിത് കേരള ഗവര്‍ണര്‍ ആയി ചുമതലയേറ്റു . തിരുവനന്ത പുറത്തു നടന്ന ചടങ്ങില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് മഞ്ജുള ച്ല്ലൂര്‍ സത്യവാചകം ചൊല്ലികൊടുത്ത് . കേരള ഗവര്‍ണര്‍ നിഖില്‍ കുമാര്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി രാജി വച്ചതിനെ തുടര്‍ന്നാണ്‌ ഷീലാ ദീക്ഷിതിനു നറുക്ക് വീണത്‌ . 15 വര്‍ഷത്തെ അപാരാജിത ദില്ലി ഭരണത്തിന് ശേഷം കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി നേതാവ് അരവിന്ദ് കേജരിവാളിനോട് പരാജപ്പെട്ടതിനെ തുടര്‍ന്ന് ഷീല സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു . കൊണ്ഗ്രെസ് ഭരിക്കുന്ന ഒരു സംസ്ഥാനത്ത് മുതിര്‍ന്ന കൊണ്ഗ്രെസ് നേതാവ് ഗവര്‍ണറായി വരിക എന്നൊരു പ്രത്യേകത കൂടി ഇതിനുണ്ട് . എന്നാല്‍ ഷീലയെ ഗവര്‍ണര്‍ ആക്കിയതില്‍ എ എ പി കടുത്ത അതൃപ്തി രേഖപ്പെടുത്തി. അവര്‍ക്കെതിരായ കേസുകളില്‍ നടപടി എടുകാതിരിക്കാനാണ് ഗവര്‍ണര്‍ ആക്കി നിയമിച്ചതെന്ന് എ എ പി പറയുന്നു . ഗവര്‍ണര്‍ പദവിയില്‍ ഇരിക്കുന്ന ഒരാള്‍ക്കെതിരെ ഇന്ത്യന്‍ സമ്പ്രദായം അനുസരിച്ച് ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്താനാകില്ല എന്നും എ എ പ പറയുന്നു .

Add a Comment

Your email address will not be published. Required fields are marked *