ഷീലാദീക്ഷിത് മാര്‍ച്ച് 11ന് ചുമതലയേല്‍ക്കും
തിരുവനന്തപുരം 7 മാര്‍ച്ച്: കേരളാ ഗവര്‍ണര്‍ നിഖില്‍ കുമാര്‍ രാജിവച്ച ഒഴിവിലേക്ക് നിയമിതയായ ഷീലാ ദീക്ഷിത് മാര്‍ച്ച് 11 ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും. അതുവരെയുള്ള ദിവസങ്ങളില്‍ എച്ച്.ആര് ഭരദ്വാജിനാണ് താലക്കാലിക ചുമതല. ഭരദ്വാജ് നാളെ 12.30 ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും. സ്ഥാനമൊ!ഴിഞ്ഞ ഗവര്‍ണര്‍ നിഖില്‍ കുമാറിന് നാളെ വൈകിട്ട് 5.50ന് ഔദ്യോഗിക യാത്ര അയപ്പ് നല്‍കും.
അതേസമയം കോണ്‍ഗ്രസിതര പാര്‍ട്ടികള്‍ ഭരണത്തിലുള്ള മറ്റു പല സംസ്ഥാനങ്ങളിലെയും ഗവര്‍ണര്‍ പദവി ഷീലാ ദീക്ഷിതിനു വാഗ്ദാനം ചെയ്യപ്പെട്ടെങ്കിലും അവര്‍ താല്പര്യം പ്രകടിപ്പിച്ചത് കേരളത്തോടാണ്. നിഖില്‍കുമാര്‍ രാജിവച്ച് ലോക്സഭയിലേക്കു മല്‍സരിക്കാന്‍ പോയ സാഹചര്യം അപ്രതീക്ഷിതമായി അവര്‍ക്ക് അനുകൂലമായി വരുകയും ചെയ്തു.