കടല്‍കൊല കേസില്‍ ഇറ്റലി യു എന്നില്‍ അപ്പീല്‍ നല്‍കി

ന്യൂയോര്‍ക്ക്, 18 മാര്‍ച്ച്‌ (ഹി സ): കടല്‍കൊല കേസില്‍ അറസ്റ്റിലായ ഇറ്റാലിയന്‍ നാവികരെ കേസില്‍ നിന്നും ഒഴിവാക്കുന്നതിനു വേണ്ടി ഇറ്റലി യു എന്നില്‍ അപ്പീല്‍ നല്‍കി. നാവികരുടെ വിചാരണ ഇറ്റലിയിലേക്ക് മാറ്റണമെന്ന് ആവശ്യവും ഇറ്റലി ഉന്നയിച്ചിട്ടുണ്ട്. ഇറ്റാലിയന്‍ ആഭ്യന്തര മന്ത്രി എയ്ഞജലിനോ അല്ഫനോ യു എന്‍ ജനറല്‍സെക്രട്ടറി ബാന്‍ കി മൂണുമായി കൂടികാഴ്ച നടത്തിയതിനു ശേഷമാണ് അപ്പീല്‍ നല്‍കാന്‍ തീരുമാനിച്ചത്. നാവികരുടെ മോചനത്തിനായി യു എന്‍ ഇടപെടണമെന്നും അല്ഫനോ കൂടികാഴ്ചയില്‍ ആവശ്യപെട്ടിട്ടുണ്ട്.

2012 ലാണ് ഇറ്റാലിയന്‍ നാവികരായ മാസിമിലിയാനോ ലത്തോരെ, സാല്‍വത്തോരെ ജിരോണ്‍ എന്നിവര്‍ മലയാളികളായ രണ്ടു മത്സ്യതൊഴിലാളികളെ വെടിവച്ചു കൊന്നത്. നാവികരുടെ മോചനത്തിനായി ഇറ്റലി നേരത്തെ നാറ്റോ, യു എസ്, യൂറോപ്യന്‍ യൂണിയന്‍ എന്നിവരുടെ സഹായം തേടിയിരുന്നു. ഇറ്റലിയുമായി ഉണ്ടാക്കിയ ധാരണ പ്രകാരം നാവികരുടെ മേല്‍ വധശിക്ഷ ലഭിക്കാവുന്ന സുവ ചുമത്തില്ലെന്നു ഇന്ത്യ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ഇന്ത്യയില്‍ ജാമ്യത്തില്‍ കഴിയുന്ന നാവികരെ കേസ് തീരത്തെ രാജ്യം വിടാന്‍ അനുവദിക്കില്ലെന്ന് ഇന്ത്യ ജാമ്യവ്യവസ്ഥയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

 

(രാഗി/സുരേഷ്)

Add a Comment

Your email address will not be published. Required fields are marked *