ശശീ തരൂരിനെതിരെ കേസെടുക്കണം – വി എസ്
തിരുവനന്തപുരം, 19 മാര്‍ച്ച് (ഹി സ): കേന്ദ്ര മന്ത്രിയും ലോകസഭ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരതെ യു ഡി എഫ് സ്ഥാനാര്തിയുമായ ശശി തരൂരിനെതിരെ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് രംഗത്ത്. ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷകരിന്റെ മരണവുമായി ബന്ധപെട്ടു അദ്ദേഹത്തിനെതിരെ കേസ് എടുക്കാത്തത് എന്തുകൊണ്ടാണ് എന്ന് വി. എസ് ചോദിച്ചു. വിവാഹത്തിന് ശേഷം ഏഴു വര്‍ഷത്തിനുള്ളില്‍ ഭാര്യക്ക് അസ്വാഭാവിക മരണം സംഭവിച്ചാല്‍ ഭര്‍ത്താവിനെതിരെ കേസ് എടുക്കണമെന്നാണ് ഇന്ത്യന്‍ ശിക്ഷാ നിയമം അനുശാസിക്കുന്നത്. ശശി തരൂര്‍ സുനന്ദയെ വിവാഹം ചെയ്ത് മൂന്നു വര്‍ഷം തികയും മുന്‍പാണ് അവരെ മരിച്ച നിലയില്‍ കണ്ടത്. അസ്വാഭാവിക മരണം എന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്. ഈ സാഹചര്യത്തില്‍ തരൂരിനെതിരെ കേസ് എടുക്കണമെന്നും വി എസ് പറഞ്ഞു.ഇതേപറ്റി എ.കെ. ആന്റണി അടക്കമുള്ള കൊണ്ഗ്രസിന്റെ ദേശീയ നേതാക്കള്‍ പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപെട്ടു.