ശശി തരൂരിന് പീഡനത്തില്‍ ഡോക്റ്ററെട്ടെന്ന് എം വിജയകുമാര്‍

തിരുവനന്തപുരം മാര്‍ച്ച് 18 (ഹി സ ): കേന്ദ്ര മന്ത്രിയും തിരുവനന്തപുരം മണ്ഡലത്തിലെ സ്ഥാനാര്തിയുമായ ഡോ. ശശി തരൂരിനെതിരെ സി പി എം നേതാവ് എം വിജയകുമാറിന്റെ പരാമര്‍ശം വിവാദമാകുന്നു. തിരുവനന്തപുരത്തെ സി പി ഐ സ്ഥാനാര്‍ഥി ബെന്നറ്റ്‌ എബ്രഹാമിന്റെ തിരുവനതപുരത്തെ തെരഞ്ഞെടുപ്പു പാര്‍ട്ടി ഓഫിസ് ഉദ്ഘാടന ചടങ്ങിനിടെ തരൂരിന് കിട്ടിയ ഡോക്ട്രേറ്റ് സ്ത്രീപീഡനത്തിലാണെന്ന വിജയകുമാറിന്റെ പ്രസ്താവനയാണ് വിവാദമായിരിക്കുന്നത്. ശശി തരൂര്‍ ഡോക്ടര്‍ അല്ല പക്ഷെ അദ്ദേഹത്തിന് പി എച്ച് ഡിയുണ്ട്. അത് പ്രത്യേക ഡിഗ്രിയാണ്. അതെന്തിനാണെന്ന് എനിക്കറിയില്ല. പക്ഷെ സ്ത്രീപീഡനത്തില്‍ ഡോക്ട്രെറ്റു കിട്ടും, അതില്‍ സംശയമില്ല എന്നായിരുന്നു വിജയ കുമാറിന്റെ പരാമര്‍ശം. തിരുവനതപുരത്തെ ബി ജെ പി സ്ഥാനാര്ഥി രാജഗോപാല്‍ രക്തദാഹിയാണെന്നും വിജയ കുമാര്‍ പറഞ്ഞു. വിജയ കുമാറിന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ തെരഞ്ഞെടുപ്പു കമ്മീഷനില്‍ പരാതി നല്‍കുമെന്ന് ശശി തരൂര്‍ പറഞ്ഞു.

(രാഗി/സുരേഷ്

Add a Comment

Your email address will not be published. Required fields are marked *