സരിതയുടെ പരാതി; ഡി സി പി അജിതാ ബീഗം അന്വേഷിക്കും

തിരുവനന്തപുരം, 11 മാര്‍ച്ച് (ഹി സ): എ.പി. അബ്ദുള്ളക്കുട്ടി എം എല്‍ എ ക്കെതിരായി സോളാര്‍ കേസിലെ മുഖ്യപ്രതി സരിത.എസ്.നായര്‍ നല്‍കിയ പരാതിയെ കുറിച്ച് ഡി സി പി അജിതാ ബീഗം അന്വേഷിക്കും. ഇന്നലെയാണ് സരിത അബ്ദുള്ളക്കുട്ടികേതിരായി മാനഭംഗം, അന്തസിനെ കളങ്കപെടുത്തല്‍, ശല്യം ചെയ്യല്‍, ഭീഷണിപെടുത്തല്‍ എന്നി പരാതികള്‍ നല്‍കിയത്. ഇത് പ്രകാരം, ഐ പി സി 376, 354 വകുപ്പുകള്‍ പ്രകാരമാണ് അബ്ദുള്ളക്കുട്ടിക്കെതിരെ കേസെടുത്തത്.

 

Add a Comment

Your email address will not be published. Required fields are marked *