പറയാനുള്ളത് പറഞ്ഞാല്‍ കേരളം താങ്ങില്ലെന്ന് സരിത എസ് നായര്‍
തിരുവനന്തപുരം 8 മാര്‍ച്ച്: തനിക്ക് പറയാനുള്ളത് പറഞ്ഞാല്‍ കേരളം താങ്ങില്ലെന്ന് സോളാര്‍ കേസ് പ്രതി സരിത എസ്. നായര്‍. ആരെയും സംരക്ഷിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല. താന്‍ എല്ലാം തുറന്നുപറഞ്ഞാല്‍ പലരുടെയും കുടുംബ ബന്ധങ്ങള്‍ തകരും. തനിക്ക് ജീവനു ഭീഷണിയുണ്ടെന്നും സരിത പറഞ്ഞു.
ആരെയും ബ്ലാക്ക്മെയില്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ല. പതുക്കെ ഓരോരുത്തരുടെ പേരുകള്‍ പുറത്തു പറയുമെന്നും സരിത പറഞ്ഞു. ക്ലിഫ് ഹൗസില്‍ ജോലി ചെയ്യുന്നവര്‍ തന്റെ സുഹൃത്തുക്കളാണ്. പാസില്ലാതെ ക്ലിഫ് ഹൗസില്‍ കയറിയിട്ടില്ല. ശ്രീധരന് നായരെ താന്‍ സെക്രട്ടേറിയറ്റില്‍ കൊണ്ടുപോയിട്ടില്ല. ഗണേഷ് കുമാര്‍ എംഎല്‍എ തന്റെ നല്ല സുഹൃത്താണ്. 24 പേജുള്ള മൊഴി താന്‍ എഴുതി നല്‍കിയിട്ടില്ലെന്നും സരിത വ്യക്തമാക്കി. ഐഷാപോറ്റിയുമായി യാതൊരു പ്രശ്നങ്ങളുമില്ല. ഐഷാപോറ്റിയുമായി ബന്ധമുള്ളത് ബിജുരാധാകൃഷ്ണനാണ്. ഐഷക്കെതിരെ താന്‍ പരാതി കൊടുത്തിട്ടില്ല. അതിന്റെ ആവശ്യവുമില്ലെന്നും സരിത പറഞ്ഞു