മൊഴിയെടുക്കാന്‍ സരിത ഹാജരായില്ല
തിരുവന്തപുരം മാര്‍ച്ച് 15 (ഹി സ ): എ പി അബ്ദുള്ളകുട്ടിയ്ക്കെതിരെ സരിത നായര്‍ നല്കിയ പരാതിയില്‍ ഇത് വരെ മൊഴി രേഖപ്പെടുത്തിയിട്ടില്ല. മൊഴി നല്കാനെത്തണമെന്നു കാട്ടി സരിതയ്ക്ക് നോട്ടീസ് അയച്ചിരുന്നു. നോട്ടീസ് കൈപ്പറ്റിയിരുന്നെങ്കിലും എന്ന് ഹാജരാകുമെന്ന് സരിത അന്വെഷണ ഉദ്യോഗസ്ഥന്മാരെ അറിയിച്ചിട്ടില്ല. ഇതിനിടെ സരിതയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രാഥമിക അന്വേഷണം ഡി സി പി അജിതാ ബീഗത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ചു. സരിതയെ അബ്ദുള്ള കുട്ടി പീഡിപ്പിച്ചു എന്ന് പറയുന്ന മുറിയാണ് ആദ്യം അന്വേഷിച്ചത്. സരിത പരാതിയില്‍ പറയുന്നതു അവര്‍ അരസ്ടിലാകുന്നതിനു രണ്ടു മാസം മുമ്പാണ് അബ്ദുള്ളകുട്ടി പീഡിപ്പിച്ചത് എന്നാണ്. എന്നാല്‍ സരിത അരസ്ടിലാകുന്നത് ജൂണിലാണ്. സരിത പറയുന്ന കാലയളവാനെങ്കില് മാര്‍ച്ച് ഏപ്പ്രില്‍ മാസ്സങ്ങളിലാണ് സംഭവം നടന്നത്. ഈ കാലയളവില്‍ അബ്ദുല്ലകുട്ടിയുടെ പേരില്‍ മസ്കറ്റ് ഹോട്ടലില്‍ മുറി എടുത്തിട്ടില്ല എന്ന് റിപ്പോര്‍ട്ട് . അബ്ദുള്ള കുട്ടി അവിടെ വന്ന് പോയതായിട്ടും രേഖയില്ല. സരിത കൃത്യമായ ദിവസവും പരാതിയില്‍ പറയുന്നില്ല. ഇത് അന്വെഷണ സംഘത്തെ ബുദ്ധിമുട്ടിക്കുന്നുണ്ട്.