സരിതയ്ക്കും ഫെനി ബാലകൃഷണനുമെതിരെ കേസെടുത്തു
കൊട്ടാരക്കര, 8 മാര്‍ച്ച് (ഹി സ): സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി സരിത എസ്. നായര്‍ക്കും, അവരുടെ അഭിഭാഷകനായ ഫെനി ബാലകൃഷണനുമെതിരെ കൊട്ടാരക്കര പോലീസ് കേസെടുത്തു. കൊട്ടാരക്കര മുസ്ലിം സ്ട്രീറ്റ് ചന്ദ്രാസില്‍ ജുംമ്നീഷയെ ഫോണില്‍ ഭീഷണിപെടുത്തി എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
രശ്മി വധക്കേസില്‍ ബിജു രാധാകൃഷ്ണന് എതിരെ ജുംമ്നീഷ സാക്ഷി മൊഴി നല്‍കിയിരുന്നു. സരിതയ്ക്കെതിരെ ഇവര്‍ നല്കിയ ചെക്ക് കേസും കോടതിയുടെ പരിഗണനയിലാണ്.