ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കുന്നു എന്ന് സരിത

കൊച്ചി, 5 മാര്‍ച്ച്‌ (ഹി സ):  കണ്ണൂര്‍ എം എല്‍ എ എ.പി. അബ്ദുള്ളക്കുട്ടിക്കെതിരായ ആരോപണങ്ങളില്‍ താന്‍ ഉറച്ചു നില്‍ക്കുന്നു എന്ന് സോളാര്‍ കേസിലെ  മുഖ്യപ്രതി സരിത.എസ്.നായര്‍. അബ്ദുള്ളക്കുട്ടിക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും സരിത പറഞ്ഞു.അബ്ദുള്ളക്കുട്ടി തന്നെ നിരന്തരം ഫോണില്‍ വിളിച്ചു ശല്യപെടുത്തുമായിരുന്നു എന്ന് സരിത ദിവസങ്ങള്‍ക്കു മുന്പ് ആരോപിച്ചിരുന്നു. എന്നാല്‍ സരിതയുടെ ആരോപണങ്ങള്‍ തെറ്റാണ് എന്നായിരുന്നു അബ്ദുള്ളക്കുട്ടിയുടെ വാദം

Add a Comment

Your email address will not be published. Required fields are marked *