സലിം രാജ് ഉള്‍പ്പെട്ട ഭൂമി തട്ടിപ് കേസ് ഹൈക്കോടതി വിധി പറയാന്‍ മാറ്റി
കൊച്ചി മാര്‍ച്ച് 13 (ഹി സ ): മുഖ്യ മന്ത്രി ഉമ്മന്‍ചാണ്ടിയുടെ മുന്‍ ഗണ്മാന് സലിം രാജ് ഉള്‍പ്പെട്ട ഭൂമി തട്ടിപ് കേസ് ഹൈക്കോടതി വിധി പറയാന്‍ മാറ്റി. പത്തടിപ്പാലം സ്വദേശി ഷെരീഫ കടകംപള്ളി സ്വദേശി പ്രേം ചന്ദ് ആര് നായര്‍ എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് ജ. ഹരൂണ്‍ ഉല് റഷീദ് വിധിപറയാന്‍ മാറ്റിയത്. ഷെരീഫയുടെ പത്തടിപ്പാലത്തെ 1.16 ഏക്കര്‍ സ്ഥലം പത്തടിപ്പലത്തെ പ്രേം ചന്ദിന്റെ കടകംപള്ളിയിലെ 12.8 ഏക്കറും സലിമ് രാജ് ബന്ധു അബ്ദുല്‍ മജീദ് മറ്റു പ്രതികള്‍ എന്നിവര്‍ ചേര്‍ന്ന് വ്യാജ തണ്ടപ്പേര് ഉണ്ടാക്കി തട്ടിയെടുക്കാന്‍ ശ്രമിച്ചു. പോലീസില്‍ പരാതിപ്പെട്ടിട്ട് നടപടിയുണ്ടാകാത്തതിനെ തുടര്‍ന്ന് ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്നാണ് ഹൈക്കോടതി വിധി പ്രസ്താവിക്കാന്‍ മാറ്റി.