ക്രിമിയയുടെ ഹിത പരിശോധന ഫലം റഷ്യക്ക് അനുകൂലമെന്നു സൂചന
കീവ്, 17 മാര്‍ച്ച് (ഹി സ): യുക്രിനിലെ സ്വയംഭരണ റിപ്പബ്ലിക്കായ ക്രിമിയയില്‍ ഇന്നലെ നടന്ന ഹിത പരിശോധനയുടെ ആദ്യഫലങ്ങള്‍ റഷ്യക്ക് അനുകൂലമെന്നു സൂചന. റഷ്യന്‍ റിപ്പബ്ലിക്കില്‍ ചെരണമോഎന്നാ വിഷയത്തിലാണ് ക്രിമിയയില്‍ ഹിത പരിശോധന നടത്തിയത്. ക്രിമിയയിലെ 80 ശതമാനം പേരും ഹിത പരിശോധനയില്‍ പങ്കെടുത്തിരുന്നു. ക്രിമിയന്‍ പ്രദേശം ഏറ്റെടുത്താല്‍ റഷ്യക്കെതിരെ ഉപരോധം ചുമത്തുമെന്ന് പാശ്ചാത്യ രാജ്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 95.5 ശതമാനം പേര് ക്രിമിയ റഷ്യന്‍ റിപ്പബ്ലിക്കില്‍ ചേരുന്നതിനെ അനുകൂലിച്ചു വെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.
(രാഗി/സുരേഷ്)