ആര്‍എസഎസ അഖില ഭാരതീയ പ്രതിനിധി സഭ ബംഗലൂരുവിൽ ആരംഭിച്ചു

സതീശൻ                     ഫോട്ടോ: വിശറി

ബംഗലൂരു  മാർച്ച്‌  7 (ഹി സ): ആര്‍എസഎസിന്റെ പരമോന്നത നയരൂപീകരണ സമിതിയായ അഖില  ഭാരതീയ പ്രതിനിധി സഭ (എബിപിഎസ ) ഇന്ന് രാവിലെ ബംഗലൂരുവിൽ ആരംഭിച്ചു. സര് സംഘചാലക് ഡോക്ടര്‍ മോഹന്‍ ഭാഗവതും സർകാര്യവഹ് (ജെനറൽ സെക്രട്ടറി) സുരേഷ് (ഭയ്യാജി) ജോഷിയും ചേര്ന്നാണ് 8.30നു ഉദ്ഘാടനം നിരവഹിച്ചത്. ഇന്നുമുതല്‍ മൂന്നു ദിവസം നടക്കുന്ന സമ്മേളനത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 2000 ഓളം നേതാക്കൾ പങ്കെടുക്കുന്നുണ്ട്.

എല്ലാ വര്ഷവും മാർച്ച്‌ മാസത്തിൽ നടക്കുന്ന എബിപിഎസ സമ്മേളനം സംഘത്തിന്റെ ജനാധിപത്യ സ്വഭാവത്തെ എടുത്തു കാട്ടുന്ന കാര്യപരിപാടിയാണ്‌. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിലുള്ള നഗരങ്ങളിലാണ് പ്രതിവര്ഷം എബിപിഎസ നടക്കുന്നത്. മൂന്ന് വർഷത്തിന്ൽ ഒരിക്കൽ മാത്രം അത് സംഘടനയുടെ കേന്ദ്രമായ നാഗ്പൂരിൽ നടക്കുന്നു. കാരണം മൂന്ന് വര്ഷം കൂടുമ്പോഴാണ് സർകാര്യവഹ്  സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ്  നടക്കുന്നത്. എബിപിഎസ്സിൽ പങ്കെടുക്കുന്നവരെല്ലാം വോട്ടവകാശമുല്ലവരാണ്. ഓരോ ജില്ലയിൽ നിന്നും ഓരോ പ്രതിനിധിയെ മൂന്ന് വര്ഷത്തേക്ക് എബിപിഎസ  പ്രതിനിധിയായി തിരഞ്ഞെടുക്കുന്നു. പ്രസ്തുത പരതിനിധി ജില്ലാതലത്തിൽചുമതലയുള്ള പ്രവര്‍ത്തകന്‍ ആയിരിക്കും. കൂടാതെ ഒന്നിലധികം ജില്ലകൾ ചേര്ന്ന “വിഭാഗ്” കളുടെ ചുമതല  വഹിക്കുന്ന വിഭാഗ് പ്രചാരകന്മാരും ഉണ്ടാകും.

“പ്രചാരക്” സംഘടനടനയുടെ മുഴുവൻ സമയ  പ്രവര്ത്തകനാണ്.  ഇവരോടൊപ്പം സംസ്ഥാനതലത്തിലുള്ള മുഴുവൻ ഭാരവാഹികളും ഉണ്ടാകും. സംസ്ഥാനതലത്തിനു മുകളില്‍ ഉള്ളത് “ക്ഷേത്രീയ” സംവിധാനമാണ്. ഒന്നിലധിക   സംസ്ഥാനങ്ങൾ ചേര്ന്നതാണ് “ക്ഷേത്രം”. അവിടെ ക്ഷേത്രീയ പ്രചാരകനും മറ്റു  ഭാരവാഹികളും ഉണ്ട്. അവരെല്ലാം എബിപി എസ്  പ്രതിനിധികളാണ്. ഇവര്ക്കെല്ലാം ഉപരിയായി ദേശീയ ചുമതലയുള്ള എല്ലാവരും സ്വാഭാവികമായും പ്രതിനിധികൾ തന്നെ.
മുകളില പറഞ്ഞത് സംഘത്തിന്റെ നേരിട്ടുള്ള ചുമത്ത വഹിക്കുന്നവരെക്കുരിച്ചാണ്. ആര്‍ എസ്\ എസ്സിന്റെ അനുബന്ധ  സംഘടനകൾ നിരവധിയുണ്ട്. തൊഴിലാളി രംഗത്തെ ബിഎംഎസ,സാമ്സ്കാരിക രംഗത്തെ വിഎച്പി,  വിദ്യാര്‍ഥി പ്രസ്ഥാനമായ എ ബിവ പി, രാഷ്ട്രീയ രംഗത്തെ ബിജെ പി, വനവാസി ഗിരിവാസി രംഗത്തെ വനവാസി കല്യാണ്‍ ആശ്രമം, പ്രചാരണ-പ്രസിദ്ധീകരണ വിഭാഗങ്ങളള്‍, അധ്യാപക സംഘടനകൾ, സര്ക്കാര് ജീവനക്കാരുടെ സംഘടനകൾ,എന്നിങ്ങനെ നിവധി സംഘടനകൾ. ആ സംഘടനകളുടെ ദേശീയ ചുമതലകൽ വഹിക്കുന്ന നേതാക്കന്മാരും  പ്രതിനിധികളാണ്.
സംഘടനയുടെ നയരൂപീകരണവും, മറ്റു പ്രധാന തീരുമാനങ്ങളും എടുക്കാൻ അധികാരമുള്ള ഏക സമിതിയാണ് എബിപിഎസ്സ്. ഭരണഘടന ഭേദഗതികൾ നടത്താനുള്ള അധികാരവുംഎബിപിഎസിന് തന്നെ

പല സംഘടന ചുമതലകളും ഈ സമ്മേളനത്തിൽ വെച്ചാണ് പ്രഖ്യാപിക്കുന്നത്. അത് കൊണ്ട് തന്നെ ലോകമെമ്പാടുമുള്ള സംഘ സ്വയംസേവരും അനുഭാവികളും എബിപിഎസ  തീരുമാനങ്ങൾ ആകാംഷയോടെ കാത്തിരിക്കാറുണ്ട്.

Add a Comment

Your email address will not be published. Required fields are marked *