ആര്എസ്പികള് ഒന്നിച്ചേക്കും
തിരുവനന്തപുരം,9 മാര്‍ച്ച് (ഹിസ):ഇടതുമുന്നണി വിട്ടആര്.എസ്.പിഭരണകക്ഷിയായ യുഡിഎഫില്‍ ചേരാന്‍ സാധ്യത അതോടെ യു.ഡി.എഫിന്റെ അംഗബലം73ല്‍ നിന്ന്75ആയി ഉയരുംപാര്ട്ടിയുടെ സംസ്ഥാന സെക്രട്ടറി എ.എ.അസീസ്,കോവൂര്‍ കുഞ്ഞുമോന് എന്നിവരാണ് ആര്.എസ്.പിയുടെഎം.എല്‍.എമാര്‍.അസീസ്ഇരവിപുരത്തുനിന്നും കോവൂര്‍ കുഞ്ഞുമോന് കുന്നത്തൂരില്‍ നിന്നുമാണ്വിജയിച്ചത്.
കസ്തൂരിരംഗന്റിപ്പോര്ട്ടിന്റെ പേരില്‍ കേരള കോണ്‍ഗ്രസ്സിലെ ജോസഫ് വിഭാഗവുംഗണേഷ്കുമാര് രാജിവെയ്ക്കുമെന്ന ബാലകൃഷ്ണ പിള്ളഇടയ്ക്കുയര്ത്തുന്ന വെല്ലുവിളിയും ചീഫ് വിപ്പ് പി.സി.ജോര്‍ജിന്റെ രാജിഭീഷണിയും സര്ക്കാരിനെഇനി ബാധിക്കില്ലെന്ന് കോണ്‍ഗ്രസ്സിന് ആശ്വസിക്കാം.
ഇടതുമുന്നണിയില്ആര്.എസ്.പി.ഇടഞ്ഞപ്പോള്‍ മുതല്‍ രംഗത്തിറങ്ങിയ ഷിബു ബേബിജോണ്‍ അവരെയു.ഡി.എഫില്‍ എത്തിക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചു.ഇരുപാര്‍ട്ടികളും ഒരുമുന്നണിയില്‍ എത്തുമ്പോള്‍ . പരസ്പരംലയിക്കാനുള്ള സാധ്യത ിേതെളിഞ്ഞു.
ലോക്സഭാംഗമായി പ്രേമചന്ദ്രന് ദേശീയ രാഷ്ട്രീയത്തിലുംനിയമസഭാംഗമായി ഷിബു സംസ്ഥാന രാഷ്ട്രീയത്തിലും ആയതുകൊണ്ട് പരസ്പരം മത്സരങ്ങള്‍ ഒഴിവാക്കാം.