രാഹുലിനെതിരെ ആര്‍ എസ് എസ് തെരഞ്ഞെടുപ്പു കമ്മിഷന് പരാതി നല്‍കി

ബംഗളുരു, 8 മാര്ച് (ഹിസ): കൊണ്ഗ്രെസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ ആര്‍ എസ് എസ് മുഖ്യ തെരഞ്ഞെടുപ്പു കമിഷന് പരാതി നല്‍കി . മഹാത്മാ ഗാന്ധി വധവുമായി ആര്‍എസ്എസിനെ ബന്ധപ്പെടുത്തി  രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശമാണ് ഇതിനാധാരം . ആര്‍എസ്എസ് അഖില്‍ ഭാരതീയ സഹ സമ്പര്‍ക്ക പ്രമുഖ് രാം മാധവ്, ജസ്റ്റിസ് (റിട്ട) പാര്‍വത റാവു, ജസ്റ്റിസ് (റിട്ട) വിഷ്ണു കാക്ജി, സുപ്രീം കോടതി ലോയര്‍ ഭരത് കുമാര്‍ എന്നിവരാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി സമര്‍പ്പിച്ചത്. ബംഗാളുരു കെആര്‍  സര്‍ക്കിളിലുള്ള കര്‍ണാടക ഇലക്ഷന്‍ കമ്മിഷണര്‍ അനില്‍ കുമാര്‍ ഝായുടെ ഓഫീസിലാണ് പരാതി സമര്‍പ്പിച്ചത്ത്.

രാഹുല്‍ ഗാന്ധി മഹാരാഷ്ട്രയിലെ ഭീവണ്ടിക്കടുത്ത് സോനാളിയില്‍ 2014 മാര്ച് 6 നു “… ആര്‍എസ്എസുകാര്‍ ഗാന്ധിജിയെ വെടിവച്ചുകൊന്നു, അവര്‍ ഗാന്ധിജിയെക്കുറിച്ചു പറയുന്നു.’’ എന്ന പരാമര്‍ശത്തിനെതിരെയാണ് പരാതി നല്‍കിയത്.

അടിസ്ഥാനരഹിതവും തെളിയിക്കപ്പെടാത്തതുമായ മറ്റനേകം ആരോപണങ്ങളും രാഹുല്‍ ഗാന്ധി ആര്‍എസ്എസിനെതിരെ പറഞ്ഞു.  പല ടിവിചാനലുകളും ഇത് സംപ്രേഷണം ചെയ്യുകയും അച്ചടി മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു.

രാഷ്ട്രീയ ഉദ്ദേശത്തോടെ രാഹുല്‍ ഗാന്ധി നടത്തിയ കള്ള പ്രചാരണത്തെ ആര്‍എസ്എസ് വളരെ ഗൌരവത്തോടെ കാണുകയും തെരഞ്ഞെടുപ്പു പെരുമാറ്റ ചട്ടങ്ങളുടെ ലംഘനം തെരഞ്ഞെടുപ്പു കമ്മീഷണരുടെ ശ്രദ്ധയില്‍ കൊണ്ടുവരികയും ചെയ്യുന്നു.

.അതുകൊണ്ട് തെരഞ്ഞെടുപ്പു  കമ്മീഷന്‍ ഉചിതമായ നിയമാനുസൃത നടപടികള്‍ എടുത്ത് അത്തരം നിയ്മ ലംഘനങ്ങള്‍ തടയണമെന്ന് അവര്‍ കമ്മീഷന് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു.രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിന്റെ വിഡിയോ ക്ളിപ്പിങ്ങുകളും പത്രവാര്‍ത്തകളുടെ കോപ്പികളും അവര്‍ തെരഞ്ഞെടുപ്പു കമ്മീഷണര്‍ക്ക്‌ പരാതിയോടൊപ്പം നല്‍കി.

Add a Comment

Your email address will not be published. Required fields are marked *