റാഗിംഗ് കേസുകള്‍ റദ്ദാക്കാന്‍ ആവില്ല: ഹൈകോടതി

കൊച്ചി, 13 മാര്‍ച്ച്‌ (ഹി സ): വിവിധ റാഗിംഗ് കേസുകളിലെ എഫ് ഐ ആര്‍ റദ്ദാക്കാന്‍ പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജി ജസ്റ്റിസ് കെ.രാമകൃഷ്ണന്‍ പരിഗണിച്ചു. റാഗിംഗ് കേസുകള്‍ റദ്ദാക്കാന്‍ ആവില്ലെന്ന് ഹൈകോടതി വ്യക്തമാക്കി. അത് റദ്ദാക്കിയാല്‍ സമൂഹത്തിനും മാനെജ്മെന്റ്ഉകള്‍ക്കും, വിദ്യാര്തികള്‍ക്കും തെറ്റായ സന്ദേശം ആയിരിക്കുമെന്നും കോടതി പറഞ്ഞു. പല സ്ഥാപനങ്ങളും സല്‍ പേര്‍ നഷ്ടപെടും എന്ന് കരുതി റാഗിംഗ് കേസുകള്‍ ഒതുക്കി തീര്‍ക്കുന്ന പ്രവണതയാണ് കാണുന്നത്. ഹൈകൊടതിക്ക് സമൂഹത്തിന്റെ പൊതു നന്മ നോക്കണം, ഇത്തരം കേസുകളില്‍ കര്‍ശന നിലപാട് എടുക്കണം എന്നാണ് സുപ്രീന്‍ കോടതി നിര്‍ദ്ദേശം എന്നും ഹൈകോടതി വ്യക്തമാക്കി.

എം ഇ എസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കല്‍ സയന്‍സ് മലപ്പുറം ഒന്നാം വര്‍ഷ ബി എസ് സി എം എല്‍ ടി വിദ്യാര്‍ഥിയായ ജോസഫ് അഹസാനെ മൂന്നാം വര്‍ഷ ബി എസ് സി എം എല്‍ ടി വിദ്യാര്തികളായ അബ്ദുല്‍ ഷഹീദ്, സോനു കെ.പി, സബിത്ത് എന്നിവര്‍ ചേര്‍ന്ന് 15-1-2014 നു റാഗിംഗിന്റെ ഭാഗമായി ക്രൂരമായി തല്ലിചതച്ചു. തുടര്‍ന്ന് പെരിന്തല്‍മണ്ണ പോലീസ് കേസ് രെജിസ്റ്റര്‍ ചെയ്തു.

മുളന്തുരുത്തി സ്വദേശിയായ ജീവര്‍ഗീസ് ജോണിനെ ഇറോഡില്‍ നിന്ന് നാട്ടിലേക്കുള്ള ട്രെയിനില്‍ വച്ച് 14-1-12 രാത്രിയില്‍ സീനിയര്‍ വിദ്യാര്‍ഥികള്‍ ക്രൂരമായി ആക്രമിച്ചിരുന്നു. മുളന്തുരുത്തി പോലീസ് രെജിസ്റ്റര്‍ ചെയ്ത കേസിലെ നാലാം പ്രതി എബിന്‍ ബാബു ആണ് എഫ് ഐ ആര്‍ റദ്ദാക്കാന്‍ ഹര്‍ജി സമര്‍പ്പിച്ചു.ഈ റാഗിംഗ് കേസുകള്‍ പരിഗണിക്കുമ്പോഴാണ് ജസ്റ്റിസ് കെ. രാമകൃഷ്ണന്‍ റാംഗിംഗ് കേസ് ക്രിമിനല്‍ നടപടി ക്രമത്തിന്റെ 482 ആം ചട്ടം പ്രകാരം റദ്ദാക്കിയാല്‍ സമൂഹത്തിനു തെറ്റായ സന്ദേശം ആകും എന്ന് വ്യക്തമാക്കി. ഹൈകോടതി സര്‍ക്കാരിന്റെ വിശദീകരണം തേടിയിട്ടുണ്ട്.

Add a Comment

Your email address will not be published. Required fields are marked *