ക്വാറികള്‍ക്ക് പാരിസ്ഥിതിക അനുമതി വേണ്ടെന്ന ഉത്തരവ് നില നിര്‍ത്താന്‍ നീക്കം

തിരുവനന്തപുരം: ക്വാറികള്‍ക്ക്‌ പാരിസ്‌ഥിതികാനുമതി വേണ്ടെന്ന ഉത്തരവ്‌ നിലനിര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനം. സംസ്ഥാനത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് നീക്കം.ഇക്കാര്യം കാണിച്ച്‌ ദേശീയ ഹരിത ട്രിബ്യൂണലിന്‌ സത്യവാങ്‌മൂലംനല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചു.അഞ്ച്‌ ഹെക്‌ടറില്‍ താഴെയുള്ള ക്വാറികള്‍ക്ക്‌ പാരിസ്‌ഥിതികാനുമതി വേണ്ടെന്ന കഴിഞ്ഞ ജനുവരിയില്‍ പുറത്തിറക്കിയ ഉത്തരവ്‌ പ്രതിഷേധങ്ങള്‍ക്ക്‌ ഇടയാക്കിയിരുന്നു. ഇതിനെതിരെ മന്ത്രിസഭയ്‌ക്ക് അകത്തു നിന്നുതന്നെ പ്രതിഷേധങ്ങളുയരുന്നുണ്ട്‌. പരിസ്‌ഥിതി പ്രവര്‍ത്തകരും സര്‍ക്കാര്‍ നിലപാടിനെതിരെ ശക്‌തമായി രംഗത്തെത്തിയിരുന്നു. ക്വാറി ലോബിയെ സഹായിക്കാനാണ്‌ ഇത്തരമൊരു ഉത്തരവ്‌ ഇറക്കിയതെന്നാണ്‌ ആരോപണം. കേരളത്തില്‍ മൂവായിരത്തിലധികം അനധികൃത ക്വാറികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ്‌ കണക്ക്‌. എന്നാല്‍ സംസ്‌ഥാനത്ത്‌ കെട്ടിട നിര്‍മാണത്തിനാവശ്യമായ സാമഗ്രികള്‍ക്ക്‌ ദൗര്‍ലഭ്യം നേരിടുന്നുണ്ടെന്നും ഈ സാഹചര്യം പരിഗണിച്ചാണ്‌ ഉത്തരവെന്നുമാണ്‌ സര്‍ക്കാറിന്റെ വാദം.

(സുജില/സുരേഷ്)

Add a Comment

Your email address will not be published. Required fields are marked *