പ്രധാന മന്ത്രി മോഹം നിതീഷിനെ കിടത്തിയുറക്കുന്നില്ല-മോദി

ss

പുര്നിയ 10 മാര്‍ച്ച് (ഹി സ): പ്രധാനമന്ത്രി മോഹം ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ കിടത്തി ഉറക്കുന്നില്ല എന്ന് ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദി .പ്രധാനമന്ത്രി ആകാന്‍ അദ്ദേഹത്തോളം യോഗ്യത മറ്റാര്‍ക്കും ഇല്ലെന്നു അദ്ദേഹം സ്വയം വിശ്വസിക്കുകയാണ് എന്നും മോദി . ഹെളികൊപ്ട്ടരില്‍ രാജ്യം മുഴുവന്‍ കറങ്ങി നടക്കുന്ന ചില പ്രധാനമന്ത്രി സ്ഥാനാര്തികള്‍ക്ക് തന്നെ പോലെ നിയമസഭയിലും ലോക്സഭയിലും പ്രവര്‍ത്തിച്ചു പരിചയമില്ല എന്ന് നിതീഷ് കുമാര്‍ അല്‍പ ദിവസം മുന്പ് പറഞ്ഞതാണ് സംഭവത്തിന്‌ ആധാരം .  ബീഹാറിലെ പുര്നിയയില്‍ തെരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം . ബീഹാര്‍ സര്‍ക്കാരിനെതിരെയും യു പി എ സര്‍ക്കാരിനെതിരെയും മോദി ആഞ്ഞടിച്ചു . ബീഹാര്‍ സര്‍ക്കാര്‍ വോട്ടു ബാങ്ക് രാഷ്ട്രീയമാണ് നടത്തുന്നതെന്ന് മോദി പറഞ്ഞു . കഴിഞ്ഞ 10 വര്‍ഷമായി യു പി എ സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കുകയായിരുന്നു . അഴിമതിയില്‍ മുങ്ങിയ യു പി എ സര്‍ക്കാര്‍ ഖജനാവ് കൊള്ളയടിച്ചു എന്നും മോദി . തന്റെ സര്‍ക്കാരിന്റെ വികസനങ്ങള്‍ തെളിയിക്കാന്‍ അദ്ദേഹം കൊണ്ഗ്രെസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ വെല്ലു വിളിച്ചു . നിതീഷ് കുമാര്‍ 17 വര്ഷം നീണ്ട ബിജെപി കൂട്ടുകെട്ട് കുറച്ചു മാസങ്ങള്‍ക് മുന്പ് അവസാനിപ്പിച്ചു . മോദിക്ക് മുസാഫരാബാടിലെ തെരഞ്ഞെടുപ്പു റാലിക്ക് സ്ഥലം അനുവദിക്കുന്നതുമായി ബന്ധപ്പെട്ടു ബിജെപി നേതാക്കളും നിതീഷ് കുമാറും തമ്മില്‍ ഇടഞ്ഞിരുന്നു .മൂന്നാം മുന്നണിയെ മോദി ശക്തമായി പരിഹസിച്ചു . മൂന്നാം മുന്നണി തികഞ്ഞ പരാജയമാണെന്നും ഇത് കൊണ്ഗ്രെസ്സിനെ സഹായിക്കാനായി ഉണ്ടായതാണെന്നും അദ്ദേഹം പറഞ്ഞു. മൂന്നാം മുന്നണി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ തെരഞ്ഞെടുക്കാന്‍ വിഷമിക്കും എന്നും മോദി . മറ്റു പല നേതാക്കളെയും പോലെ നിതീഷ് കുമാറും മോഡിയെ ഗുജറാത്‌ കൂട്ട കൊലയില്‍ വിമര്‍ശിച്ചിരുന്നു. ആയിരക്കണക്കിന് ജനങ്ങളാണ് അന്ന് കൊല്ലപ്പെട്ടത്. അതില്‍ ഭൂരിഭാഗവും മുസ്ലീമ്ഗലും ആയിരുന്നു. ഇക്കാര്യത്തില്‍ സുപ്രീം കോടതി അന്വേഷണത്തില്‍ മോഡിക്കെതിരായ തെളിവുകള്‍ ഒന്നും കണ്ടെത്താനായിരുനില്ല .

Add a Comment

Your email address will not be published. Required fields are marked *