പോളിങ് കേന്ദ്രങ്ങളില്‍ കൂടുതല്‍ ശ്രദ്ധ വേണമെന്ന്‍ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍

കൊച്ചി, 9 മാര്‍ച്ച് (ഹിസ): കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 70 ശതമാന ത്തില്‍ കൂടുതല്‍ പേര്‍ വോട്ട് ചെയ്ത കേന്ദ്രങ്ങളും ഒരു സ്ഥാനാര്‍ഥി ക്ക് 70 ശതമാനത്തില്‍ കൂടുതല്‍ വോട്ട് ലഭിച്ച കേന്ദ്രങ്ങളും പ്രത്യേക മായി നിരീക്ഷിക്കണമെന്ന്‍ സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ നളിനി നെറ്റോ നിര്‍ദേശിച്ചു. കാക്കനാട് കളക്‌ട്രേറ്റില്‍ തിരഞ്ഞെടുപ്പ് മുന്നൊരുക്കം അവലോകനം ചെയ്യാന്‍ എത്തിയതായിരുന്നു അവര്‍.

ജില്ലയിലെ വോട്ടര്‍മാരില്‍ മൂന്നു ലക്ഷം പേര്‍ 80 വയസു കഴിഞ്ഞവരാണെന്നതിനാല്‍ ഇക്കൂട്ടരുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കണം. റോഡില്‍ നിന്ന്‍ ഉയരത്തിലുള്ള ബൂത്തുകള്‍ സജ്ജീകരി ക്കുമ്പോള്‍ റാമ്പുകളും മറ്റും ഉണ്ടെന്ന്‍ ഉറപ്പാക്കിയിരിക്കണം. ഇത്തരം കാര്യങ്ങള്‍ക്ക് രാഷ്ട്രീയ ഇതര സംഘടനകളുടെ സഹായം തേടാവുന്നതാണെും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു.

വനപ്രദേശത്തെ പോളിങ് കേന്ദ്രങ്ങള്‍ സഹവരണാധികാരികളും ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാരും കര്‍ശനമായും സന്ദര്‍ശിച്ച് ഒരുക്കങ്ങള്‍ വിലയിരുത്തിയിരിക്കണം. ഒരേ കെട്ടിടത്തില്‍ ഒന്നില ധികം പോളിങ് കേന്ദ്രങ്ങള്‍ ഉണ്ടെങ്കില്‍ അവയുടെ കാര്യത്തിലും പ്രത്യേക നിരീക്ഷണം ആവശ്യമാണ്. താരപദവിയുള്ളവര്‍ സ്ഥാനാര്‍ഥി കളാകുന്നതോടെ പോളിങ് കേന്ദ്രങ്ങള്‍ക്കുണ്ടാകുന്ന താരമഹിമയും പ്രത്യേകം നിരീക്ഷിക്കണമെന്ന്‍ അവര്‍ ആവശ്യപ്പെട്ടു.

ജില്ലയില്‍ മറ്റു ജില്ലകളില്‍ നിന്ന്‍ വ്യത്യസ്തമായി ബി.എല്‍.ഒ. മാരായി നിയമിക്കപ്പെട്ടിട്ടുള്ളതില്‍ കൂടുതലും അംഗനവാടി പ്രവര്‍ത്ത കരായതിനാല്‍ ഇവരുടെ കാര്യക്ഷമത കൂടുതല്‍ പ്രയോജനപ്പെടുത്താന്‍ കഴിയണമെന്ന്‍ നളിനി നെറ്റോ നിര്‍ദേശിച്ചു. തിരഞ്ഞെടുപ്പ് സുതാര്യവും നീതിപൂര്‍വകവുമാക്കാന്‍ താഴെത്തട്ടിലുള്ള നിരീക്ഷണ വും വിവരശേഖരണവും കാര്യക്ഷമമാക്കണമെുന്നും അവര്‍ പറഞ്ഞു.

യോഗത്തില്‍ ജില്ല തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ല കളക്ടര്‍ എം.ജി. രാജമാണിക്യം,തിരഞ്ഞെടുപ്പ് ഡപ്യൂട്ടി കളക്ടര്‍ എസ്. ഷാനവാസ്, താലൂക്ക് തല തിരഞ്ഞെടുപ്പ് രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍,വിവിധ സമതികളുടെ നോഡല്‍ ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Add a Comment

Your email address will not be published. Required fields are marked *