രാഷ്ട്രീയക്കാരുടെ അപകീര്‍ത്തികരമായ പ്രസംഗങ്ങള്‍ക്കെതിരെ നടപടിയെടുക്കണം എന്ന് സുപ്രീം കോടതി

supreme-court4_6

ദില്ലി 12 മാര്‍ച്ച് (ഹി സ): രാഷ്ട്രീയകാരുടെ അപകീര്‍ത്തികരമായ പ്രസംഗങ്ങല്‍ക്കെതിരെ നടപടി എടുക്കണം എന്ന് നിയമ കമ്മിഷനോട് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു . പ്രകോപനപരമായ പരാമര്‍ശങ്ങള്‍ തടയണo എന്നും കോടതി. പൊതു തെരഞ്ഞെടുപ്പിന് മുന്പ് ഇത്തരം വാക്പോരുകള്‍ ശക്തമാകാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രവാസി ഭാലായ് സംഗതന്‍ എന്ന എന്‍ ജി ഒ സമര്‍പ്പിച്ച പൊതു താല്പര്യ ഹര്‍ജി യിലാണ് വിധി . ജസ്റ്റിസ് ബി എസ് ചൌഹാന്‍ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത് . പ്രകോപനപരമായ പ്രസംഗങ്ങള്‍ നിരോധിക്കണം എന്നും ഇത്തരം പ്രസ്താവനകള്‍ ഇന്ത്യന്‍ ഭരണ ഘടനയെ വെല്ലു വിളിക്കുന്നു എന്നും ഹര്‍ജിയില്‍ പറയുന്നു. മഹാരാഷ്ട്രയിലും ആന്ദ്രപ്രടെഷിലും ആണ് ഇത്തരം പ്രസംഗങ്ങള്‍ കൂടുതലും അരങ്ങേറുന്നത് എന്നും ഹര്‍ജിയില്‍ പറയുന്നു . ഇത്തരം സന്ദര്‍ഭങ്ങളില്‍ കര്‍ശന നടപടികള്‍ എടുക്കാന്‍ നേരത്തെ തന്നെ തെരഞ്ഞെടുപ്പു കമ്മിഷന്‍ സുപ്രീം കോടതിയോട് അപേക്ഷിച്ചിരുന്നു . കഴിഞ്ഞ മാസം ഇത്തരം ഒരു പൊതു താല്പര്യ ഹര്‍ജി കോടതി തള്ളിയിരുന്നു . ജനങ്ങളുടെ സംസാര സ്വാതന്ത്ര്യം മൌലികാവകാശം ആണെന്നും അത് തടസപ്പെടുത്താനാകില്ല എന്നും അന്ന്ജസ്റ്റിസ് രാം ലോധ അധ്യക്ഷനായ ബെഞ്ച്‌ പറഞ്ഞിരുന്നു .

Add a Comment

Your email address will not be published. Required fields are marked *