പോലീസ്‌ കസ്റ്റഡിയില്‍ സൂക്ഷിച്ചിരുന്ന നിരവധി വാഹനങ്ങള്‍ കത്തിനശിച്ചു

മലപ്പുറം 12 മാര്‍ച്ച് (ഹി സ): കുറ്റിപ്പുറം പോലീസ്‌ സ്‌റ്റേഷനില്‍ കസ്റ്റഡിയില്‍ സൂക്ഷിച്ചിരുന്ന നിരവധി വാഹനങ്ങള്‍ കത്തിനശിച്ചു. പോലീസ്‌ സ്റ്റേഷന്‍ വളപ്പിലും പരിസരത്തുമായി സൂക്ഷിച്ചിരുന്ന വാഹനങ്ങളില്‍ ആണ് തീപിടിച്ചത്‌. ലോറി, ഓട്ടോ ഇരുചക്രവാഹനങ്ങളടക്കം 32ഓളം വണ്ടികള്‍ നശിചെന്നു റിപ്പോര്‍ട്ട് .തീപിടുത്തത്തില്‍ ആര്‍ക്കും പരിക്കില്ല. നാട്ടുകാരുടെയും പോലീസിന്റെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന്‌ പോലീസ്‌ സ്റ്റേഷനിലേക്ക്‌ തീപടര്‍ന്നില്ല. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ അഗ്നിശമന വിഭാഗങ്ങള്‍ ഒരുമണിക്കൂറിനുള്ളില്‍ തീയണച്ചു. തീപിടിക്കാനുള്ള കാരണം വ്യക്തമല്ല.കത്തിനശിച്ചവവിവിധ കേസുകളില്‍ കസ്റ്റഡിയിലെടുത്ത വാഹനങ്ങളാണ്‌.

Add a Comment

Your email address will not be published. Required fields are marked *