പൊലീസ് സര്‍വകലാശാല: വിദഗ്ധ സമിതിയെ നിയോഗിച്ചു

തിരുവനന്തപുരം 6 മാര്‍ച്ച്: പൊലീസ് സ്റ്റഡീസിനും ഫോറന്‍സിക് സയന്‍സിനുമായി സര്‍വകലാശാല രൂപീകരിക്കുന്നതിന് പ്രൊഫ. എന്‍.ആര്‍. മാധവമേനോന്‍ ചെയര്‍മാനായി വിദഗ്ധസമിതിയെ നിയമിച്ചു. നിര്‍ദ്ദിഷ്ട സര്‍വകലാശാലയുടെ രൂപരേഖയും ഡ്രാഫ്റ്റ് ബില്ലും സമിതി മൂന്ന് മാസത്തിനകം സമര്‍പ്പിക്കും. ജസ്റ്റിസ്(റിട്ട.) ആര്‍. ബസന്ത്, ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ റ്റി. ആസിഫ് അലി, എന്‍.ഡി.ആര്‍.എഫ്. മുന്‍ ഡയറക്ടര്‍ ജനറല്‍ എം. നായര്‍, മുന്‍ ബി.എസ്.എഫ്. ഡയറക്ടര്‍ രമണ്‍ ശ്രീവാസ്തവ, റാ മുന്‍ ഡയറക്ടര്‍ ഹോര്‍മിസ് തരകന്‍, മുന്‍ ഡിജിപി ജേക്കബ് പുന്നൂസ്, ഐഐറ്റി ഖരക്പൂരിലെ പ്രൊഫ. എസ്. ജോഗാറാവു, കേരള ഡിജിപി കെ.എസ്. ബാലസുബ്രഹ്മണ്യന്‍, മുന്‍ അംബാസിഡര്‍ റ്റി.പി. ശ്രീനിവാസന്‍, കേരള സംസ്ഥാന ഉന്നതവിദ്യാഭ്യാസ സമിതി കണ്‍വീനര്‍ എന്നിവര്‍ സമിതി അംഗങ്ങളാണ്. സമിതിയുടെ ആദ്യ സമ്മേളനം മാര്‍ച്ച് 18ന് ചൊവ്വാഴ്ച 10.30ന് നടക്കും.

Add a Comment

Your email address will not be published. Required fields are marked *