വേലിയില്‍ കിടക്കുന്ന വിപത്ത് തോളിലണിയുന്നു: പീതാംബരക്കുറുപ്പ്

തിരുവനന്തപുരം 9 മാര്‍ച്ച്: കൊല്ലത്തു പ്രേമചന്ദ്രനു പിന്തുണ നല്‍കാനുള്ള കോണ്‍ഗ്രസ് തീരുമാനം വേലിയില്‍ കിടക്കുന്ന വിപത്തിനെയെടുത്ത് തോളില്‍ അണിയും പോലെയാണെന്ന് സിറ്റിങ് എംപി പീതാംബരക്കുറുപ്പ്. ഈ തീരുമാനത്തെക്കുറിച്ചു പിന്നീടു ദു:ഖിക്കേണ്ടി വരരുത്.

താന്‍ കൊല്ലത്ത് സ്ഥാനാര്‍ഥിത്വം പ്രതീക്ഷിച്ചിരുന്നുവെന്നും പീതാംബരക്കുറുപ്പ്.
മത്സരിക്കാന്‍ കഴിയാത്തതില്‍ വേദനയില്ല. പാര്‍ട്ടി പറയുന്നത് അനുസരിക്കും. നേതാക്കള്‍ എല്ലാവശവും പരിഗണിച്ചാവും ഈ തീരുമാനമെടുക്കുന്നത്. പിന്നീട് ഈ തീരുമാനത്തെക്കുറിച്ച് വിഷമിക്കേണ്ടി വരരുതെന്നും പീതംബരക്കുറുപ്പ്. അതേസമയം, കൊല്ലം സീറ്റ് വിട്ടു നല്‍കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി കെപിസിസി നേതൃത്വം പീതാംബരക്കുറുപ്പിനെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചിരുന്നു. കെപിസിസിയുടെ തെരഞ്ഞെടുപ്പ് സമിതി യോഗത്തിനുമുന്നോടിയായി കൂടിക്കാഴ്ചയ്ക്ക് എത്താനായിരുന്നു കുറുപ്പിനോട് ആവശ്യപ്പെട്ടത്.

Add a Comment

Your email address will not be published. Required fields are marked *