പത്തനംതിട്ട കളക്ടറെ മാറ്റി
പത്തനംതിട്ട, 11 മാര്‍ച്ച് (ഹി സ): കൊണ്ഗ്രസുമായി ബന്ധമുണ്ടെന്നു പരാതിയെ തുടര്‍ന്ന് പത്തനംതിട്ട ജില്ല കളക്ടര്‍ ബി. മോഹനനെ മാറ്റാന്‍ തെരഞ്ഞെടുപ്പു കമ്മീഷന് ഉത്തരവിട്ടു. എ ഐ വൈ എഫും, എ ഐ എസ് എഫും നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കലക്ടറുടെ സ്ഥലംമാറ്റം. പകരം, കലക്ടറുടെ ചുമതല എ ഡി എമ്മിന് നല്കി. ഉച്ചകഴിഞ്ഞ് മൂന്നിനകം ചാര്‍ജ് ഒഴിയാന്‍ ആണ് കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. രണ്ടു ദിവസത്തിനകം പുതിയ കളക്ടറെ നിയമിക്കും.കൊല്ലം കലക്ടരായിരിക്കെ കെ പി സി സി പ്രസിടന്റ്റ് വി.എം സുധീരനെ ബി. മോഹനന് ഷാള്‍ അണിയിച്ചത് വിവാദമായിരുന്നു. ഇതേ തുടര്‍ന്ന് ഫെബ്രുവരിയിലാണ് അദ്ദേഹത്തെ പത്തനംതിട്ടയിലേക്ക് സ്ഥലം മാറ്റിയത്