പങ്കജ് മിശ്രക്ക് 92 ലക്ഷം രൂപയുടെ യേല്‍ പ്രൈസ്

വാഷിങ്ങ്ടന്‍,9 മാര്‍ച്ച് (ഹിസ):സാഹിത്യകാരന്‍ പങ്കജ് മിശ്രക്ക് 150,000 ഡോളരിന്റെ (91,85,850 രൂപ) യേല്‍ യുനിവേര്‍സിറ്റി പ്രൈസ്ടി. ഏഴു രാജ്യങ്ങളില്‍ നിന്നുള്ള മറ്റു ഏഴു എഴുത്തുകാര്‍ക്കും ഈ സമ്മാനത്തുക ലഭിക്കും.

ലേഖകനും സഞ്ചാര സാഹിത്യകാരനും നോവലിസ്റ്റുമായ മിശ്ര നോണ്‍-ഫിക്ഷന്‍ വിഭാഗത്തിലാണ് സമ്മാനം നേടിയതെന്നു യെളിലെ ദി ബീനക് റയര്‍ ബുക്ക് & മാനുസ്ക്രിപ്റ്റ് ലൈബ്രറി പറഞ്ഞു.

“ഉന്നതമായ സാഹിത്യ രീതികളിലൂടെ പങ്കജ് മിശ്ര ആധുനിക ഏഷ്യയുടെ വളര്‍ച്ച വിവരിക്കുന്നു,”കണക്ടിക്കട്ട് ആസ്ഥാനമായുള്ള ന്യു ഹേവന്‍ അഭിപ്രായപ്പെട്ടു. മിശ്രയുടെ സൃഷ്ടി “പാശ്ചാത്യവും പാശ്ചാത്യമല്ലാത്തതുമായ സംസ്കാരങ്ങളുടെ ഏറ്റുമുട്ടലുകലെക്കുറിച്ചുള്ള ധാരണകല്‍ വികസിപ്പിക്കുന്നു,’’ പ്രസ്ഥാവന പറയുന്നു.

“ആഹ്ലാദകരമായ വാര്‍ത്ത!’’ യെന്നാണ് മിശ്ര ഇതിനോട് പ്രതികരിച്ചത്.

“ദി രോമാന്റിക്സ്,’’ എന്ന നോവലിനെക്കൂടാതെ നോണ്‍-ഫിക്ഷന്‍ വിഭാഗത്തില്‍ മിശ്ര നാല് കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്, “ബട്ടര്‍ ചിക്കന്‍ ഇന്‍ ലുധിയാന: ട്രാവല്‍സ് ഇന്‍ സ്മോള്‍ ടൌണ്‍ ഇന്ത്യ,’’ ആന് എന്ഡ് ടു സഫരിംഗ്: ദി ബുദ്ധ ഇന്‍ ദി വേള്‍ഡ്,’’ ടെമ്ട്ടെഷന്‍സ് ഓഫ് ദി വെസ്റ്റ്‌: ഹൌടു ബി മോഡേണ്‍ ഇന്‍ ഇന്ത്യ, പാകിസ്ഥാന്‍, ടിബറ്റ്‌, ആന്‍ഡ്‌ ബിയോണ്ട്,’’ “ഫ്രം ദി രുയിന്‍സ് ഓഫ് എമ്പയിര്‍: ദി ഇന്റലക്ച്വല്‍സ് ഹു റീമെയ്ഡ് ഏഷ്യ.’’

 

Add a Comment

Your email address will not be published. Required fields are marked *