പാലക്കാട്ട് വീരേന്ദ്രകുമാര്‍ യുഡിഎഫ് സ്ഥാനാര്‍ഥി
തിരുവനന്തപുരം 10 മാര്‍ച്ച്: എസ്ജെഡി നേതാവ് എം.പി. വീരേന്ദ്രകുമാര്‍ പാലക്കാട് എസ്ജെഡി സ്ഥാനാര്‍ഥിയാകും. എസ്ജെഡിയുടെ സംസ്ഥാന നേതൃയോഗത്തിലാണ് ധാരണയായത്. വടകരയോ വയനാടോ ആവശ്യപ്പെട്ട സോഷ്യലിസ്റ്റ് ജനതയ്ക്ക് പാലക്കാട് നല്കാന് ഉഭയകക്ഷി ചര്‍ച്ചയില്‍ ധാരണയായിരുന്നു. ഇതേതുടര്‍ന്നാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം.
പാലക്കാട് സീറ്റ് നല്‍കാമെന്നും തോറ്റാല്‍ രാജ്യസഭ സീറ്റ് നല്‍കുന്നത് പരിഗണിക്കാമെന്നുമുള്ള പുതിയ ഫോര്‍മുലയാണ് ഇന്ന് കോണ്‍ഗ്രസ് നേതാക്കള്‍ സോഷ്യലിസ്റ്റ് ജനതയ്ക്കു മുന്നില്‍ വച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ എം.ബി. രാജേഷിനോട് ആയിരത്തഞ്ഞൂറോളം വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസിലെ സതീശന് പാച്ചേനി മത്സരിച്ചു പരാജയപ്പെട്ട സീറ്റാണിത്.