പണം വാങ്ങിയിട്ടില്ലെന്ന് മോഹൽലാൽ

ദേശീയ ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങിൽ അവതരിപ്പിക്കുന്ന ലാലിസം പരിപാടിക്കായി താൻ ഒരു രൂപ പോലും പ്രതിഫലം വാങ്ങുന്നില്ലെന്ന് ചലച്ചിത്ര നടൻ മോഹൻലാൽ പറഞ്ഞു. എന്നാൽ തന്റെ മ്യൂസിക് ബാൻഡിലുള്ള മറ്റ് കലാകാരന്മാർക്ക് നൽകുന്നതിന് പണം വാങ്ങുന്നുണ്ടെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

മോഹന്‍ലാലിന്റെ മ്യൂസിക് ബാന്‍ഡ് ലാലിസത്തിന് രണ്ട് കോടി രൂപ നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സംവിധായകന്‍ വിനയനടക്കമുളളവര്‍ രംഗത്ത് വന്നിരുന്നു. വാര്‍ത്ത വിശ്വസിക്കാന്‍ കഴിഞ്ഞില്ലെന്ന് വിനയന്‍ തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചു. കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെയും വിനയന്‍ വിമര്‍ശിച്ചിരുന്നു.

എന്നാല്‍, മോഹന്‍ലാല്‍ രണ്ട്‌ കോടി രൂപ പ്രതിഫലം വേണമെന്ന്‌ ആവശ്യപ്പെട്ടിട്ടില്ല എന്ന്‌ രതീഷ്‌ വേഗ ചൂണ്ടിക്കാട്ടുന്നു. ‘റണ്‍ കേരള റണ്ണി’ല്‍ മോഹന്‍ലാല്‍ പ്രതിഫലം പറ്റാതെയാണ്‌ പങ്കെടുത്തത്‌. എന്നാല്‍, വലിയൊരും സംഗീത പരിപാടി നടത്തുന്നത്‌ അത്ര എളുപ്പമുളള സംഗതിയല്ലെന്നും അതിന്‌ പണം ആവശ്യമാണെന്നും അതേസമയം മോഹന്‍ലാല്‍ സ്വന്തം പ്രശസ്‌തിക്ക്‌ വേണ്ടിയാണ്‌ ലാലിസം ഉപയോഗിക്കുന്നതെന്ന വിമര്‍ശനം തെറ്റാണെന്നും രതീഷ്‌ വേഗ പറയുന്നു.

Add a Comment

Your email address will not be published. Required fields are marked *