താന്‍ പ്രധാനമന്ത്രിയാകാന്‍ എന്തുകൊണ്ടും യോഗ്യന്‍ – നിതീഷ് കുമാര്‍

ss

ദില്ലി 6 മാര്‍ച്ച് (ഹി സ): താന്‍ പ്രധാനമന്ത്രിയാകാന്‍ എന്തുകൊണ്ടും യോഗ്യന്‍ എന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ . പ്രധാനമന്ത്രിപദം മോഹിച്ചു നടക്കുന്നവരില്‍ ആ ജോലിക്ക് ഏറ്റവും യോഗ്യന്‍ താനെന്നു അദ്ദേഹം പറഞ്ഞു . ബീഹാറിന് പ്രത്യേക പദവി വേണം എന്ന് ആവശ്യപ്പെട്ടു അദ്ദേഹം ഇന്ന് ഭാട്യയില്‍ നടത്തിയ സങ്കല്പയാത്രയില്‍ സംസാരിക്കുകയായിരുന്നു . ഒരാള്‍ക്ക്‌ പാര്‍ലമെന്റില്‍ വേണ്ടത്ര പരിചയമില്ല , മറ്റൊരാള്‍ക്ക് സംസ്ഥാനം ഭരിച്ചു ശീലവുമില്ല എന്ന് മോഡിയെയും രാഹുല്‍ ഗാന്ധിയും അദ്ദേഹം പെരെടുക്കാതെ പരാമര്‍ശിച്ചു . തനിക്കു രണ്ടിലും പരിചയം ഉണ്ടെന്നും നിതീഷ് പറഞ്ഞു . ജനങ്ങള്‍ക്ക്‌ വേണ്ടി പ്രവര്‍ത്തിക്കുകയാണ് ലക്‌ഷ്യം എന്ന് പ്രധാനമന്ത്രി ആയാല്‍ നടപ്പാക്കുന്ന കാര്യങ്ങളെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കി . മൂന്നാം മുന്നണിക്ക്‌ പ്രധാനമന്ത്രി സ്ഥാനാര്ത്ഹിയെ കണ്ടെത്താന്‍ ഏറെ വിഷമിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു . നിതീഷിനു പ്രധാനമന്ത്രി മോഹം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല അതിനാല്‍ തന്നെയാണ് അദേഹം എന്‍ ഡി എ വിട്ടു പുറത്തു പോന്നതും . അന്നും എന്‍ ഡി എ യുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകാന്‍ മോഡിയാണ് യോഗ്യനെന്ന് അണിയറ സംസാരം ശക്തമായിരുന്നു .

 

 

 

Add a Comment

Your email address will not be published. Required fields are marked *