നിലമ്പൂര്‍ കൊലപാതകം: കോണ്ഗ്രസ് ഓഫീസില്‍ മറ്റൊരാള്‍ കൂടി ഉണ്ടായിരുന്നതായി സൂചന

നിലമ്പൂര്‍, 8 മാര്‍ച്ച് ( ഹി സാ ) : നിലമ്പൂരില്‍ കോണ്ഗ്രസ് ഓഫീസില്‍ നടന്ന കൊലപാതകവുമായി ബന്ധപ്പെട്ടു മറ്റൊരാള്‍ കൂടി പോലീസ് നിരീക്ഷണത്തില്‍.  അറസ്റ്റിലായ  പ്രതികള്‍ക്ക് പുറമേ ഒരാള്‍ കൂടി ഓഫീസില്‍ ഉണ്ടായതായാണ് പോലീസിനു വിവരം ലഭിച്ചത്. മുന്‍ മൊഴികളില്‍ നിന്നു വ്യത്യസ്തമായാണ് പലരും ഇപ്പോള്‍ മൊഴികൊടുക്കുന്നതെന്ന് അറിയുന്നു. ഇന്നലെ എട്ടോളം പേരില്‍ നിന്നാണ് പുതിയ അന്വേഷണ സംഘം മൊഴിയെടുത്തത്.

Add a Comment

Your email address will not be published. Required fields are marked *