മുഷാറഫിന്റെ അഭിഭാഷകനെ കോടതിയില്‍ നിന്നു പുറത്താക്കി

ഇസ്ലാമാബാദ്‌12 മാര്‍ച്ച്‌ (ഹി സ):അച്ചടക്ക ലംഘനം ആരോപിച്ചു മുഷറഫിന്റെ അഭിഭാഷകനെ കോടതി പുറത്താക്കി .രാജ്യദ്രോഹക്കുറ്റത്തിന്‌ വിചാരണനേരിടുകയാണ് മുന്‍ പാക് പ്രസിഡന്റ്. കേസില്‍ വാദം കേള്‍ക്കുന്ന പ്രത്യേക കോടതിയില്‍ വിചാരണയ്‌ക്കിടെ ജഡ്‌ജിയെ വിമര്‍ശിച്ചു ശബ്‌ദമുയര്‍ത്തിയതിനാണ്‌ അഭിഭാഷകനായ റാണ ഇജാസിനെ കോടതിമുറിയില്‍ നിന്നു പുറത്താക്കിയത്‌. ഒരു വാടകക്കൊലയാളിയെപ്പോലെ ജഡ്‌ജി പെരുമാറുന്നുവെന്നാണ്‌ ജസ്റ്റിസ്‌ ഫൈസല്‍ ആരബിനെതിരേ ഇജാസ്‌ വിമര്‍ശനമുയര്‍ത്തിയത്‌. കോടതിമുറിക്കുള്ളില്‍ അനധികൃതമായി ശബ്‌ദമുയര്‍ത്തിയതോടെ സ്‌പെഷല്‍ ബ്രാഞ്ച്‌ എഐജി വഖാര്‍ ചോഹന്റെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘം ഇജാസിനെ പിടികൂടി പുറത്താക്കുകയായിരുന്നു.

Add a Comment

Your email address will not be published. Required fields are marked *