മുംബൈ കെട്ടിട ദുരന്തം : മരണം ആറായി

മുംബൈ മാര്‍ച്ച് 14 (ഹി സ ): മുംബയില്‍ ബഹുനില കെട്ടിടം തകര്‍ന്നുണ്ടായ  അപകടത്തില്‍ മരണം ആറായി. കഴിഞ്ഞ ദിവസമാണ് ആള്‍ താമസ്സമില്ലാതിരുന്ന കെട്ടിടം തകര്‍ന്നുവീണത്‌. കെട്ടിടത്തിന്റെ അടുത്തുള്ള ചേരി പ്രദേശത്തെ ആളുകളാണ് അപകടത്തില്‍ പെട്ടതെന്ന് പോലിസ് പറഞ്ഞു. വളരെ പഴക്കം ചെന്ന കെട്ടിടത്തില്‍ ഒരു കുടുംബം മാത്രമേ ഉണ്ടായിരുന്നുള്ളൂ ഇവരോട് 2007ല്‍ ഒഴിയാന്‍ നോട്ടിസ് നല്‍കിയിരുന്നു. ഇതിനെതിരെ കോടതിയില്‍ നിന്നും സ്റ്റേ വാങ്ങിച്ചാണ് ഇവര്‍ താമസിച്ചിരുന്നത്. കെട്ടിടം മോശപെട്ട അവസ്ഥയില്‍ ആയിരുന്നതിനാല്‍ അപകടം ഉണ്ടായാല്‍ മുന്സിപ്പാലിറ്റി ഉത്തരവാദിത്വം ഏറ്റെടുക്കില്ല എന്നും സ്റ്റേ നല്‍കുമ്പോള്‍ പറഞ്ഞിരുന്നു

Add a Comment

Your email address will not be published. Required fields are marked *