മുംബൈയിലെ ആദ്മി അക്രമം തെറ്റ്: പാര്‍ട്ടി അന്ഗംമായ കാരശ്ശേരി

ടി. സതീശന്‍

കൊച്ചി മാര്‍ച്ച്‌ 12 (ഹി സ):(

ഇന്ന് മുംബയില്‍ നടന്ന ആം ആദ്മി റെയില്‍ യാത്രയോടനുബന്ധിച്ചു നടന്ന പൊതു മുതല്‍ നശിപ്പിക്കല്‍ ആഘോഷത്തെപ്പറ്റി  ഹിന്ദുസ്ഥാന്‍ സമാചാര്‍ കേരളത്തിലെ പ്രമുഖ ആം ആദ്മി പ്രവര്‍ത്തകരായ ശ്രീ എം എന്‍ കാരശ്ശേരിയോടും ശ്രീമതി സാറാ ജൊസഫിനോടും സംസാരിച്ചു. തൃശ്ശൂരില്‍ ആം ആദ്മി ടിക്കെറ്റില്‍ മത്സരിക്കുന്ന സാറ ജോസഫ്‌ രെഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കിലായിരുന്ന തിനാല്‍ മുംബായ് സംഭവത്തെ പ്പറ്റി അറിഞ്ഞിരുന്നില്ല എന്ന് പറഞ്ഞു. അതിനാല്‍ പ്രതികരിക്കാന്‍ തയ്യാറായില്ല.

കാരശ്ശേരി ആകട്ടെ സ്വകാര്യാവശ്യത്തിനായി അഹമ്മദാബാദിലായിരുന്നു. അദ്ദേഹവും ഈ കാര്യം അറിഞ്ഞിരുന്നില്ല. എന്നിരുന്നാലും ഇത്തരം സംഭവങ്ങളെ സംബന്ധിച്ചുള്ള തന്റെ വ്യക്തമായ നിലപാട് അദ്ദേഹം ഇങ്ങിനെ തുറന്നു പറഞ്ഞു:

“രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ പേരിലുള്ള അക്രമങ്ങള്‍ അന്യായമാണ്. ആര് പ്രകോപിച്ചാലും ആര് ആക്രമിച്ചാലും അത് അന്യായമാണ്. പ്രത്യാക്രമണം പോലും തെറ്റാണ്. ഇവിടെ കോണ്‍ഗ്രസ്സും ബിജെപിയും സിപിഎമ്മും എല്ലാം അക്രമം ചെയ്യുന്നവരാണ്. അത് കഷ്ടമാണ്. രാഷ്ട്രീയത്തില്‍ അക്രമം നിഷിദ്ധമാണ്. രാഷ്ട്രീയത്തിലുള്ളവര്‍ക്ക് ആദ്യം വേണ്ടത് ക്ഷമയാണ്. അക്രമവും പ്രത്യാക്രമണവും ഒരേ പോലെ തെറ്റാണ്. ആം ആദ്മി പാര്‍ട്ടി ചെയ്താലും അത് തെറ്റു തന്നെ. ഞാന്‍ എഎപിയില്‍ ഒരു  സാധാരണ അംഗം മാത്രം. ഇതെല്ലം വിശദീകരിക്കേണ്ടത് പാര്‍ട്ടി നേതാക്കളാണ്.”

Add a Comment

Your email address will not be published. Required fields are marked *