മോദി ആന്ധ്രയില്‍ അടുത്താഴ്ച 4 കക്ഷികളുടെ മഹാസഖ്യം പ്രഖ്യാപിക്കും

സിഎച് നരേന്ദ്ര

ഹൈദ്രബാദ് 19 (ഹി സ):

കഴിഞ്ഞ മൂന്നു ദിവസമായി ആന്ധ്രയില്‍ തിരക്ക് പിടിച്ച സംഭവങ്ങള്‍ നടക്കുകയാണ്. എന്‍ഡിഎ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദിയുടെ പടര്‍ന്നു പന്തലിക്കുന്ന ജനസ്വാധീനത്തെ ഭദ്രമാക്കി  മാറ്റാനും തെരെഞ്ഞെടുപ്പിനു ശേഷം കോണ്‍ഗ്രസുമായി ഐക്യം ഉണ്ടാക്കില്ല എന്നുറപ്പുള്ള  പാര്‍ടികളെ ഒന്നിച്ചു കൊണ്ട് വരാനുമുള്ള നീക്കമാണ് ആന്ധ്ര പ്രദേശില്‍ നടക്കുന്നത്. ഈ  ശ്രമങ്ങള്‍  നാല് പാര്‍ടികള്‍ ഒന്നിച്ചു ചേര്‍ന്നുള്ള ഒരു “മഹാസഖ്യതിന്റെ” രൂപീകരനത്തിലേക്ക് നീങ്ങുന്നു. ഈ സഖ്യം പ്രഖ്യാപിക്കാന്‍ നരേന്ദ്ര മോദി  മാര്‍ച്ച്‌ അവസാന ആഴ്ച വിശാഖപട്ടണത്ത് നടക്കുന്ന വന്‍ യുവജന റാലിയെ അഭിസംബോധന  ചെയ്യും.  അതിനുള്ള സന്നാഹങ്ങള്‍ നടക്കുന്നു.

ഈ സഖ്യത്തില്‍ ബിജെപി ക്ക് പുറമേ തെലുഗു ദേശം, ജനപ്രിയ സിനിമ നായകനായ പവന്‍ കല്ല്യാന്‍ കഴിഞ്ഞാഴ്ച പ്രഖ്യാപിച്ച  ജന സേന, മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനായ ഡോക്ടര്‍ എന്‍ ജയപ്രകാശ് നാരായണ്‍ സ്ഥാപിച്ച ലോക സത്ത പാര്‍ടി എന്നീ കക്ഷികള്‍ ആണ് ഉള്ളത്.  മേല്‍പ്പറഞ്ഞ പാര്‍ട്ടികളുടെ നേതാക്കളായ എന്‍ ചന്ദ്ര ബാബു നായിഡു,  പവന്‍ കല്ല്യാന്‍,  ഡോക്ടര്‍ എന്‍ ജയപ്രകാശ് എന്നിവര്‍ വിശാഖപട്ടണത്ത് നടക്കുന്ന  യോഗത്തില്‍ മോദിയോടൊപ്പംവേദി പങ്കിടും.

ഇപ്പോള്‍ ഈ നേതാക്കള്‍ സീറ്റ് വിഭജനത്തിനായി തിരക്ക് പിടിച്ച ചര്‍ച്ചകളിലാണ്. ചന്ദ്ര ബാബു നായിഡുവുമായി  വിശദ ചര്‍ച്ചകള്‍ നടത്തിയ പവന്‍ കല്ല്യാന്‍ ഇപ്പോള്‍ ബിജെപി നേതാക്കളുമായി ചര്‍ച്ചയിലാണ്. അദ്ദേഹം അടുത്ത് തന്നെ നരേന്ദ്ര മോഡിയെ കാണും.  അദ്ദേഹം സീറ്റിന്റെ എണ്ണത്തിന്റെ കാര്യത്തില്‍ കടും പിടുത്തം നടത്തുന്നില്ല എന്നാണു അഭിന്ജ്ഞ വൃത്തങ്ങള്‍ പറയുന്നത്. “കോണ്‍ഗ്രസിനെ തുരത്തൂ, രാജ്യത്തെ രക്ഷിക്കൂ” എന്ന മുദ്രാവാക്യം മുഴക്കി വ്യാപകമായി പ്രചാരണം നടത്താമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തിരിക്കുന്നു. അദ്ധേഹത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യം 2019 ലെ തെരെഞ്ഞെടുപ്പാണ്. അപ്പോഴേക്കും തന്റെ സംഘടനാപരമായ സാന്നിധ്യം അറിയിക്കാനാവുമെന്നു അദ്ദേഹം പ്രതീക്ഷിക്കുന്നു.

ബിജെപി നേതാക്കള്‍ തങ്ങളുടെ ദേശീയ വക്താവ് പ്രകാശ്‌ ജാവദേക്കര്‍ വഴി തങ്ങലക്ക് താല്പര്യമുള്ള മണ്ഡലങ്ങളുടെ പട്ടിക ടിഡിപി നേതാക്കള്‍ക്ക് കൊടുത്തിട്ടുണ്ട്. ബിജെപി പാര്‍ലിമെന്ടരി ബോര്‍ഡും ദേശീയ തെരഞ്ഞെടുപ്പു കമ്മിറ്റിയും ഈ സഖ്യത്തെപ്പറ്റി അടുത്ത് തന്നെ പ്രഖ്യാപനം നടത്തും.

തന്റെ പാര്‍ട്ടിയായ ജനസേനയെ ഉപയോഗിച്ച് വിശാഖപട്ടണം സമ്മേളനം സംഘടിപ്പിക്കാനാണ് പവന്‍ കല്യാണ്‍ പദ്ധതിയിടുന്നത്. ഇത് യുവജനങ്ങളുടെ  ഒരു വന്‍ പരിപാടിയാക്കി മാറ്റാനാണ് ലക്‌ഷ്യം. അത് വഴി രാജ്യത്തെ ഇന്നത്തെ അവസ്ഥയെക്കുറിച്ച് യുവാക്കളെ ബോധവല്‍ക്കരിക്കാം. തന്റെ സുഹൃത്തായ രാജു രവിതേജയുമായി ചേര്‍ന്ന് രചിച്ച “ഐഎസ്എം” എന്ന ഗ്രന്ഥം പുറത്തിറക്കാനും അദേഹത്തിനു ഉദേശ്യമുണ്ട്. ജന സേന പാര്‍ടിയുടെ തത്വമാണ് ഗ്രന്ഥത്തിന്റെ ഉള്ളടക്കം. അദ്ദേഹം ഊന്നുന്നത് നയപരിപാടികളിലാണ്. വോട്ട് ബാങ്ക് രാഷ്ടീയത്തില്‍ നിന്നു അകന്നു നില്‍ക്കാനാണ് അദ്ധേഹത്തിന്റെ ആഗ്രഹം.

ഇതിനിടെ ജനസേന പാര്‍ട്ടിയുടെ നയരേഖ പുറത്തിറക്കിയിടുണ്ട്. ആയിരക്കണക്കിന് അംഗങ്ങള്‍ ഉള്‍പ്പെട്ട ഒരു സാമൂഹ്യ സേന (സോഷ്യല്‍ ആര്‍മി) രൂപീകരിക്കുക എന്നത് അതിന്റ്റെ ഒരു ലക്ഷ്യമാണ്‌. ജന്മദിനാഘോഷങ്ങളില്‍ നിന്നും മതപരമായ ചടങ്ങുകളില്‍ നിന്നും വിട്ടു നില്‍ക്കുക, ദേശീയ ഐക്യവും  ദേശിയോദ്ഗ്രദനവും ശക്തിപ്പെടുത്തുന്ന ദീര്‍ഘകാല പരിപാടികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുക എന്നിവയാണ് മറ്റു ലക്ഷ്യങ്ങള്‍. പാര്‍ട്ടി വോട്ട് ബാങ്ക് രാഷ്ട്രീയത്തില്‍ നിന്നും വിട്ടു നില്‍ക്കുമെന്നും രേഖയില്‍ പറയുന്നു. പാര്‍ടിയെ ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുക എന്നതും പാര്‍ടിയുടെ പ്രഖ്യാപിത ലക്ഷ്യമാണ്‌.

(സതീശന്‍)

Add a Comment

Your email address will not be published. Required fields are marked *